Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightഏരുവേശ്ശിയിൽ കോൺഗ്രസ്...

ഏരുവേശ്ശിയിൽ കോൺഗ്രസ് ഗ്രാമപഞ്ചായത്തംഗം രാജിവെച്ചു

text_fields
bookmark_border
image
cancel

ശ്രീ​ക​ണ്ഠ​പു​രം: ഏ​രു​വേ​ശ്ശി​യി​ൽ കോ​ൺ​ഗ്ര​സ്​ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം രാ​ജി​വെ​ച്ചു. കൊ​ക്ക​മു​ള്ള്​ വാ​ർ​ഡം​ഗം ബെ​സ്​​റ്റി​ൽ സി. ​ബാ​ബു എ​ള​ബ്ലാ​ശേ​രി​യാ​ണ് സ്ഥാ​നം രാ​ജി​വെ​ച്ച​ത്.

രാ​ജി​ക്ക​ത്ത് ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ​ത്. ബെ​സ്​​റ്റി​െൻറ രാ​ജി വി​വ​രം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നും വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കും സെ​ക്ര​ട്ട​റി സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ച്ച​യാ​യി കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന ഏ​രു​വേ​ശ്ശി പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ​ത്തെ ചി​ല​രു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​യാ​ണ് രാ​ജി​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് പ​റ​യു​ന്നു.

വോ​ട്ട​ർ​മാ​ർ ക്ഷ​മി​ക്ക​ണ​മെ​ന്നും ഭ​ര​ണ സ​മി​തി​യു​മാ​യി യോ​ജി​ച്ചു​പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലും പ​ക്ഷം പി​ടി​ച്ചു​ള്ള രാ​ഷ്​​ട്രീ​യം തു​ട​രാ​ൻ മ​ന​സ്സാ​ക്ഷി അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ലും രാ​ജി​വെ​ക്കു​ന്നു​വെ​ന്നാ​ണ് ബെ​സ്​​റ്റി​ൽ ഫേ​സ്ബു​ക്ക് പേ​ജി​ൽ കു​റി​ച്ച​​ത്. രാ​ജി​യെ കു​റി​ച്ച് അ​റി​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം.

Show Full Article
TAGS:Eruvessy congress resignation 
News Summary - congress member resigned at Eruvessy gramapanchayat
Next Story