യു.പി തെരഞ്ഞെടുപ്പിൽ ബി.ജെ.പി വംശീയ അജണ്ട നടപ്പാക്കുന്നു –മൗലാന താഹിർ മദനി
text_fieldsസോളിഡാരിറ്റി സംസ്ഥാന സമ്മേളന പ്രഖ്യാപന പരിപാടിയുടെ ഉദ്ഘാടനം മൗലാന താഹിർ മദനി നിർവഹിക്കുന്നു
കണ്ണൂർ: യു.പിയിൽ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ ബി.ജെ.പിക്ക് എടുത്തുപറയാനുള്ളത് വംശീയ പദ്ധതികൾ മാത്രമാണെന്നും വികസന പ്രവർത്തനങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലെന്നും പൗരത്വ പ്രക്ഷോഭ നേതാവും മത പണ്ഡിതനുമായ മൗലാന താഹിർ മദനി പറഞ്ഞു.
'വിശ്വാസത്തിെൻറ അഭിമാനസാക്ഷ്യം വിമോചനത്തിെൻറ പാരമ്പര്യം' എന്ന പ്രമേയത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സമ്മേളനത്തിെൻറ പ്രഖ്യാപന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ സംഘ്പരിവാർ തകർക്കുന്ന സൗഹൃദാന്തരീക്ഷം മുസ്ലിംകൾക്ക് മാത്രമല്ല, രാജ്യത്തിനുതന്നെ വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.