സുമനസ്സുകൾ കൈനീട്ടിയാൽ സമീറ ജീവിതം തിരിച്ചുപിടിക്കും
text_fieldsസി.വി. സമീറ
തലശ്ശേരി: ചെറുകുടൽ മാറ്റിവെക്കാനുളള ശസ്ത്രക്രിയക്ക് യുവതി സഹായത്തിനായി കാത്തിരിക്കുന്നു. ചിറക്കര മോറക്കുന്ന് ഹംദിൽ കുഞ്ഞിപറമ്പത്ത് സി.വി. സമീറയാണ് (42) ജീവിതം തിരിച്ചു പിടിക്കാൻ ഉദാരമതികളുടെ സഹായം തേടുന്നത്. അത്യപൂർവ രോഗത്താൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുന്ന സമീറയെ വലിയ ശസ്ത്രക്രിയയിലൂടെ പഴയതു പോലെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാമെന്ന് പരിശോധിക്കുന്ന ഡോക്ടർമാർ ഉറപ്പുനൽകിയിട്ടുണ്ട്.
85 ലക്ഷം ശസ്ത്രക്രിയക്ക് വേണം. സ്പീക്കർ എ.എൻ. ഷംസീർ, കെ. മുരളീധരൻ എം.പി, നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി എന്നിവർ മുഖ്യരക്ഷാധികാരികളായി 41 അംഗ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. നിലവിൽ ചികിത്സക്കായി 20 ലക്ഷത്തോളം ചെലവു വന്നിട്ടുണ്ട്. നിർധനരായ കുടുംബത്തെ സഹായിക്കാൻ സുമനസ്സുകൾ രംഗത്തുവരണമെന്ന് സഹായ കമ്മിറ്റി ചെയർമാൻ പി. പ്രമീള, കൺവീനർ കെ.പി. അൻസാരി എന്നിവർ വാർത്തസമ്മേളനത്തിൽ അഭ്യർഥിച്ചു. തലശ്ശേരി ഫെഡറൽ ബാങ്കിലും ആക്സിസ് ബാങ്കിലുമാണ് സഹായ കമ്മിറ്റി അക്കൗണ്ട് ആരംഭിച്ചത്.
അക്കൗണ്ട് നമ്പർ: 922010051591799, ഐ.എഫ്.എസ്.സി കോഡ്: UTIB0000892, അക്കൗണ്ട് നമ്പർ: 10880100251498, ഐ.എഫ്.എസ്.സി കോഡ്: FDRL0001088. വാർത്തസമ്മേളനത്തിൽ കെ.എ. ലത്തീഫ്, അമർഷാൻ, റഷീദ് കരിയാടൻ, നൗഷാദ് പുതിയതെരു, യൂസഫ് കണ്ടോത്ത്, ഷാനവാസ്, ജലീൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

