Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാത അറ്റകുറ്റപ്പണിയിൽ...

പാത അറ്റകുറ്റപ്പണിയിൽ പാളംതെറ്റി യാത്രക്കാർ

text_fields
bookmark_border
പാത അറ്റകുറ്റപ്പണിയിൽ പാളംതെറ്റി യാത്രക്കാർ
cancel

ക​ണ്ണൂ​ർ: ​പാ​ത അ​റ്റ​കു​റ്റ​പ്പ​ണി​യി​ൽ ന​ടു​വൊ​ടി​ഞ്ഞ് ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ. ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ മ​ണി​ക്കൂ​റു​ക​ൾ വൈ​കി​യാ​ണ് ​ഓ​ടു​ന്ന​ത്. പ​ല​യി​ട​ത്തും പി​ടി​ച്ചി​ടു​ന്ന ട്രെ​യി​നു​ക​ൾ ഇ​ഴ​ഞ്ഞാ​ണ് നീ​ങ്ങു​ന്ന​ത്. സൂ​പ്പ​ർ ഫാ​സ്റ്റ് ട്രെ​യി​നു​ക​ൾ വ​രെ ഇ​ങ്ങ​നെ ഓ​ടു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​യ സ്ഥി​തി.

പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ വ​ന്ദേ​ഭാ​ര​ത് ഒ​ഴി​കെ മു​ഴു​വ​ൻ ട്രെ​യി​നു​ക​ൾ​ക്കും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ പേ​രി​ൽ കോ​യ​മ്പ​ത്തൂ​ർ -ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് (16608) കോ​ഴി​ക്കോ​ട്ട് യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​ൽ ക​ണ്ണൂ​രി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ ദു​രി​തം ഇ​ര​ട്ടി​യാ​യി. കോ​യ​മ്പ​ത്തൂ​ർ ജ​ങ്ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ഈ ​ട്രെ​യി​ൻ ജ​നു​വ​രി 23നും 30​നും കോ​ഴി​ക്കോ​ട്ട് വ​രെ​യേ ഉ​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്നാ​ണ് പു​തി​യ അ​റി​യി​പ്പ്. ഈ ​മാ​സം 16നും 19​നും ഇ​ങ്ങ​നെ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും അ​തേ ന​ട​പ​ടി.

ദീ​ർ​ഘ​ദൂ​​ര ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടു​മ്പോ​ൾ ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ​ത് എ​ന്തി​നെ​ന്ന ചോ​ദ്യ​ത്തി​ൽ റെ​യി​ൽ​വേ​ക്ക് കൃ​ത്യ​മാ​യ മ​റു​പ​ടി​യി​ല്ല. കോ​ഴി​ക്കോ​ടു​നി​ന്ന് വൈ​കീ​ട്ട് പ​ര​ശു​റാം എ​ക്സ്പ്ര​സ് പു​റ​പ്പെ​ട്ടാ​ൽ ക​ണ്ണൂ​ർ ഭാ​ഗ​ത്തെ സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലും ആ​ശ്ര​യി​ക്കു​ന്ന ട്രെ​യി​നാ​ണി​ത്. കൊ​യി​ലാ​ണ്ടി, മാ​ഹി, പ​യ്യോ​ളി, എ​ട​ക്കാ​ട് പോ​ലു​ള്ള സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങു​ന്ന​വ​രാ​ണ് ഈ ​ട്രെ​യി​ൻ കാ​ര്യ​മാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്.

​ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലെ ട്രെ​യി​നു​ക​ൾ ഒ​രു മ​ണി​ക്കൂ​ർ 10 മി​നി​റ്റ് വ​രെ ​വൈ​കു​മെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ്. എ​ന്നാ​ൽ, ഇ​തി​ലു​മ​ധി​ക​മാ​ണ് ട്രെ​യി​നു​ക​ൾ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പി​ടി​ച്ചി​ടു​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ജ​നു​വ​രി 31വ​രെ​യാ​ണ് ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 1.08ന് ​ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട ​കോ​യ​മ്പ​ത്തൂ​ർ ഇ​ന്റ​ർ​സി​റ്റി എ​ക്സ്പ്ര​സ് ര​ണ്ടി​നാ​ണ് ത​ല​ശ്ശേ​രി എ​ത്തി​യ​ത്. 15 മി​നി​റ്റു​​കൊ​ണ്ട് എ​ത്തു​ന്ന ദൂ​രം പി​ന്നി​ടാ​നാ​ണ് ഒ​രു​മ​ണി​ക്കൂ​റോ​ളം വേ​ണ്ടി​വ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യും വി​വി​ധ ട്രെ​യി​നു​ക​ൾ മ​ണി​ക്കൂ​റി​ലേ​റെ വൈ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Railway TrackKannur NewsPassengersMaintenance
News Summary - Railway-Track-maintenance-Passengers
Next Story