പത്തുവയസ്സുകാരി ചികിത്സ സഹായം തേടുന്നു
text_fieldsപയ്യന്നൂർ: വെള്ളൂർ ജൻറ്സ് ക്ലബ് പരിസരത്ത് താമസിക്കുന്ന എൻ.പി. സുനിൽ കുമാറിെൻറയും പടന്ന കടപ്പുറത്തെ സജിതയുടെയും മകൾ ദിയയുടെ ചികിത്സക്കായി കമ്മിറ്റി രൂപവത്കരിച്ചു. തൈറോയ്ഡ് കാൻസറുമായി ബന്ധപ്പെട്ട് ചികിത്സയിലാണ് ഈ 10 വയസ്സുകാരി. രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞ് ഇപ്പോൾ എറണാകുളത്ത് താമസിച്ച് തുടർച്ചയായി റേഡിയേഷൻ നടത്തിവരുകയാണ്. നിർധനരായ കുടുംബത്തിന് ഭീമമായ സംഖ്യ ചികിത്സക്കായി ഇതിനകം ചെലവായി. ഇനിയും ദീർഘനാൾ തുടർ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ പറയുന്നു.
ഇത്രയും ഭീമമായ ചികിത്സാചെലവ് കുടുംബത്തിന് താങ്ങാൻ കഴിയുന്നതല്ല. അതു കൊണ്ട് കുടുംബത്തെ സഹായിക്കുന്നതിന് നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം നടത്തിവരുകയാണ്. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഉദാരമതികളുടെ സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അഡ്വ. സരിൻ ശശി ചെയർമാനും പി.വി.ബാലൻ കൺവീനറും എം.വി.രാജേഷ് ട്രഷററുമായ കമ്മിറ്റി.
വിലാസവും അക്കൗണ്ട് നമ്പറുകളും: ദിയ ചികിത്സ സഹായ കമ്മിറ്റി കനറാ ബാങ്ക് പയ്യന്നൂർ, അക്കൗണ്ട് നമ്പർ: 0813101076815, ഐ.എഫ്.എസ്.സി : CNRB0000813. ദിയ ചികിത്സ സഹായ കമ്മിറ്റി, വെള്ളൂർ സർവിസ് സഹകരണ ബാങ്ക് (പി.ഒ വെള്ളൂർ) മെയിൻ ബ്രാഞ്ച് അക്കൗണ്ട് നമ്പർ: 011970014797, ഐ.എഫ്.എസ്.സി: ICIC0000103.

