Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൂണുകളില്ലാത്തതിനാൽ വൈദ്യുതി കണക്ഷനുകൾ ലഭ്യമല്ലെന്ന് പരാതി

text_fields
bookmark_border
തൂണുകളില്ലാത്തതിനാൽ വൈദ്യുതി കണക്ഷനുകൾ ലഭ്യമല്ലെന്ന് പരാതി
cancel

പ​ഴ​യ​ങ്ങാ​ടി: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വൈ​ദ്യു​ത ബോ​ർ​ഡി​ന് പ​ണ​മ​ട​ച്ച പ​ദ്ധ​തി​ക​ൾ തൂ​ണു​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ മു​ട​ങ്ങു​ന്നു. ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ ത​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തെ​രു​വ് വി​ള​ക്കു​ക​ൾ ക​ത്തി​ക്കു​ന്ന​തി​നാ​യി ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ കെ.​എ​സ്.​ഇ.​ബി​ക്ക് മു​ൻ​കു​റാ​യി ന​ൽ​കി​യി​ട്ട് പ്ര​തി​സ​ന്ധി​യി​ലാ​ണ്. ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ത​ന​ത് ഫ​ണ്ടും പ്ലാ​ൻ ഫ​ണ്ടും ഉ​പ​യോ​ഗി​ച്ച് ന​ട​പ്പി​ലാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ഇ​തോ​ടെ മു​ട​ങ്ങി​യ​ത്.

വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും വോ​ൾ​ട്ടേ​ജ് ക്ഷാ​മ പ​രി​ഹാ​ര​ത്തി​നും ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നും ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ ഫ​ണ്ട് നീ​ക്കി വെ​ച്ചെ​ങ്കി​ലും കെ.​എ​സ്.​ഇ.​ബി​ക്ക് തൂ​ണു​ക​ളി​ല്ല​ന്ന​തി​നാ​ൽ ജോ​ലി​ക​ൾ സ​മ​യ​ത്തി​ന് തീ​ർ​ക്കാ​നാ​വു​ന്നി​ല്ല. പാ​ത​യോ​ര​ങ്ങ​ളി​ലും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ വൈ​ദ്യു​ത തൂ​ണു​ക​ൾ പോ​ലും മാ​റ്റി​സ്ഥാ​പി​ക്കാ​ൻ ക​ഴി​യാ​ത്ത ദു​ര​വ​സ്ഥ​യി​ലാ​ണ് കെ.​എ​സ്.​ഇ.​ബി.

സു​ര​ക്ഷ ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന നി​ല​യി​ൽ തു​രു​മ്പെ​ടു​ത്തും ഒ​ടി​ഞ്ഞു തൂ​ങ്ങി​യ​തു​മാ​യ പോ​സ്റ്റു​ക​ൾ കെ.​എ​സ്.​ഇ. ബി. ​യു​ടെ വി​വി​ധ സെ​ഷ​നു​ക​ളു​ടെ പ​രി​ധി​ക​ളി​ൽ തൂ​ണു​ക​ളു​ടെ ദൗ​ർ​ല​ഭ്യം നി​മി​ത്തം മാ​റ്റി സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല.

സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്റെ പ​കു​തി​യും ക​ഴി​ഞ്ഞി​രി​ക്കെ അ​ട​ച്ച തു​ക​ക്കു​ള്ള പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കാ​ത്ത​ത് പ​ഞ്ചാ​യ​ത്തു ഭ​ര​ണ സ​മി​തി​ക​ളി​ൽ ആ​ശ​ങ്ക പ​ട​ർ​ത്തി​യി​ട്ടു​ണ്ട് മാ​ർ​ച്ച് മാ​സ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി തു​ക വി​നി​യോ​ഗി​ച്ചി​ല്ലെ​ങ്കി​ൽ ഫ​ണ്ട് ന​ഷ്ട​പ്പെ​ടാ​നും പ​ദ്ധ​തി​ക​ൾ ലാ​പ്സാ​കാ​നും കാ​ര​ണ​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. വൈ​ദ്യു​തി തൂ​ണു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ജ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​നാ​വ​ശ്യ​മാ​യ തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സ​മാ​കു​ന്ന​താ​യും ഇ​ത് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​ക​ട​ന റാ​ങ്കി​ങ്ങി​നെ ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും മാ​ട്ടൂ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് ന​സീ​ർ ബി. ​മാ​ട്ടൂ​ൽ പ​റ​ഞ്ഞു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് വൈ​ദ്യു​തി മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - No Electricity Connection Due To Lack Of Electric Poles
Next Story