ആവേശം ചോരാതെ നാരായണി അമ്മയെത്തി...
text_fieldsകണ്ണൂർ രാമതെരു വോയ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ബൂത്ത് നമ്പർ 155ൽ വോട്ട് ചെയ്തശേഷം മഷി പുരട്ടിയ വിരൽ ഉയർത്തിക്കാട്ടുന്ന 90കാരി പി. നാരായണിയമ്മ
കണ്ണൂർ: കൈയിൽ വോട്ടർ സ്ലിപ്… മുഖത്ത് ചെറു പുഞ്ചിരി… 90ാം വയസ്സിലും വോട്ട് ചെയ്യാനുള്ള പി. നാരായണി എന്ന നാരായണിയമ്മയുടെ ആവേശത്തിന് ഒട്ടും കുറവില്ല. അഴീക്കോട് നിയോജക മണ്ഡലത്തിലെ രാമതെരു വോയ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് രാമതെരു നിവാസിയായ നാരായണിയമ്മ വോട്ടു ചെയ്യാൻ എത്തിയത്.
ബന്ധുക്കളുടെ സഹായത്തോടെ പോളിങ് കേന്ദ്രത്തിലെത്തിയ അവർ തന്റെ വോട്ടവകാശം വിനിയോഗിക്കേണ്ടത് കടമയാണെന്ന് ഉറച്ചു പറഞ്ഞു. ‘ഒരു വയ്യായ്കയിലും ഞാൻ വോട്ട് ചെയ്യാതിരുന്നിട്ടില്ല’, കുസൃതിച്ചിരിക്കിടയിൽ അവർ കൂട്ടിച്ചേർത്തു. വോട്ടു ചെയ്യാനെത്തിയ മറ്റുള്ളവർക്കും ഇത് കൗതുക കാഴ്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

