Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMuzhappilangadchevron_rightക​ട​ലി​ൽ...

ക​ട​ലി​ൽ കാ​ണാ​താ​യയാളുടെ മൃ​ത​ദേ​ഹം ക​ര​ക്ക​ടി​ഞ്ഞു

text_fields
bookmark_border
ക​ട​ലി​ൽ കാ​ണാ​താ​യയാളുടെ മൃ​ത​ദേ​ഹം ക​ര​ക്ക​ടി​ഞ്ഞു
cancel
camera_alt

രാ​ഗേ​ഷ്​


മു​ഴ​പ്പി​ല​ങ്ങാ​ട്: ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ ക​ല്ലു​മ്മ​ക്കാ​യ പ​റി​ക്കാ​ൻ ക​ട​ലി​ൽ പോ​യി കാ​ണാ​താ​യ യു​വാ​വി‍െൻറ മൃ​ത​ദേ​ഹം പ​യ്യാ​മ്പ​ലം പ​ള്ളി​യാം​മൂ​ല ക​ട​പ്പു​റ​ത്ത്​ ക​ര​ക്ക​ടി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​ഴു​ന്ന​പ്പാ​റ​യി​ലെ മൊ​യ​ല​ൻ കു​ന്നു​മ്പ്രം വീ​ട്ടി​ൽ രാ​ഗേ​ഷി​നെ​യാ​ണ് (45) ക​ട​ലി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​വോ​ളം തി​ര​ച്ചി​ൽ തു​ട​ർ​ന്നി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ര​ക്ക​ടി​ഞ്ഞ നി​ല​യി​ൽ പ​യ്യാ​മ്പ​ലം പ​ള്ളി​യാം​മൂ​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച മു​ഴ​പ്പി​ല​ങ്ങാ​ട്ട് ഭാ​ര്യ വീ​ട്ടി​ൽ​വ​ന്ന് ഉ​ച്ച​ക്ക്,​ ക​ല്ലു​മ്മ​ക്കാ​യ പ​റി​ച്ച് വ​രാ​മെ​ന്നു​പ​റ​ഞ്ഞ് പോ​യ​താ​യി​രു​ന്നു.

മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ലെ കോ​സ്​​റ്റ് ഗാ​ർ​ഡും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും എ​ട​ക്കാ​ട് പൊ​ലീ​സു​മാ​ണ് തി​ര​ച്ചി​ലി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. അ​പ​ക​ടം ന​ട​ന്ന മു​ഴ​പ്പി​ല​ങ്ങാ​ട് തെ​റി​മ്മ​ൽ ഭാ​ഗം അ​സി. ക​ല​ക്ട​ർ മു​ഹ​മ്മ​ദ് ഷ​ഫീ​ക്ക്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ഷാ​ജു, വി​ല്ലേ​ജ് ഓ​ഫി​സ​ർ ഷ​ജീ​ഷ്, തീ​ര​ദേ​ശ ​പൊ​ലീ​സ്​ എ​സ്.​ഐ ബ​വീ​ഷ് തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. പ​രേ​ത​രാ​യ നാ​ണു-​രാ​ധ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഷ​നു​ജ. മ​ക്ക​ൾ: അ​നു​ഷ്ക,അ​ക്ഷ​ര. മൃ​ത​ദേ​ഹം പോ​സ്​​റ്റു​മോ​ർ​ട്ടം ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ മു​ഴ​പ്പി​ല​ങ്ങാ​ട് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും.
Show Full Article
TAGS:dead body found 
News Summary - The body of the man found in sea
Next Story