Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ സർവിസ് തുടങ്ങുന്നു

text_fields
bookmark_border
നവംബര്‍ ആറ് മുതലാണ് സര്‍വിസ്
Flight
cancel

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ശൈത്യകാല ഷെഡ്യൂള്‍ പ്രകാരം ജിദ്ദയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് നടത്തും. നവംബര്‍ ആറ് മുതലാണ് സര്‍വിസ് തുടങ്ങുക. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഞായറാഴ്ച മാത്രമാണ് സര്‍വിസ്. രാവിലെ പത്തിന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശികസമയം ഉച്ചക്ക് രണ്ടിന് ജിദ്ദയിലെത്തും.

29,654 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. കണ്ണൂരില്‍നിന്ന് ശൈത്യകാല ഷെഡ്യൂളുകളില്‍ മറ്റു പുതിയ സര്‍വിസുകള്‍ പ്രഖ്യാപിച്ചിട്ടില്ല. വിമാനക്കമ്പനികള്‍ നിലവില്‍ കണ്ണൂരില്‍നിന്ന് നടത്തുന്ന അന്താരാഷ്ട്ര ആഭ്യന്തര സര്‍വിസുകള്‍ വിന്റര്‍ ഷെഡ്യൂളിലും തുടരും.

മുമ്പ് എയര്‍ ഇന്ത്യ എക്‌സ്പ്രസും ഗോ ഫസ്റ്റും സര്‍വിസ് പ്രഖ്യാപിച്ചെങ്കിലും റദ്ദാക്കുകയായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദുൈബയിലേക്ക് കൂടി സര്‍വിസ് തുടങ്ങും. ആഴ്ചയില്‍ നാലു ദിവസമാണ് സര്‍വിസ് നടത്തുന്നത്. നിലവില്‍ ഗോ ഫാസ്റ്റ് മാത്രമാണ് കണ്ണൂര്‍- ദുൈബ സെക്ടറില്‍ സര്‍വിസ് നടത്തുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Air India starts Kannur-Jeddah service
Next Story