മൻസൂർ കൊലക്കത്തിക്കിരയായ മൂന്നാമത്തെ എസ്.എസ്.എഫ് പ്രവർത്തകൻ
text_fieldsകണ്ണൂർ: കടവത്തൂർ പുല്ലുക്കരയിൽ കൊല്ലപ്പെട്ട മൻസൂർ ഉത്തരമലബാറിൽ രാഷ്ട്രീയ സംഘർഷത്തിന് ഇരയാക്കപ്പെടുന്ന കാന്തപുരം എ.പി വിഭാഗത്തിൽനിന്നുള്ള മൂന്നമത്തെയാൾ. കഴിഞ്ഞ മൂന്നു വർഷത്തിനിെട കൊലക്കത്തിക്ക് ഇരയായ മട്ടന്നൂരിലെ ഷുഹൈബ്, കാഞ്ഞങ്ങാട്ടെ ഔഫ് അബ്ദുറഹിമാൻ എന്നിവരും എസ്.വൈ.എസുമായി ബന്ധമുള്ളവരായിരുന്നു. മൻസൂർ എസ്.എസ്.എഫ് പ്രവർത്തകനും മൻസൂറിെൻറ പിതാവ് മുസ്തഫ പാറാൽ കേരള മുസ്ലിം ജമാഅത്ത് പുല്ലൂക്കര യൂനിറ്റ് ജോ. സെക്രട്ടറിയുമാണ്. കൊലപാതകത്തെ അപലപിച്ച് കാന്തപുരം അബൂബക്കർ മുസ്ലിയാരുെട മകൻ അബ്ദുൽ ഹകീം അസ്ഹരി ഫേസ്ബുക്കിൽ കുറിച്ചിട്ടുമുണ്ട്. മൻസൂറിെൻറയും ഷുഹൈബിെൻറയും കൊലപാതകത്തിൽ പ്രതിസ്ഥാനത്ത് സി.പി.എമ്മുകാരാണ് എങ്കിൽ ഔഫ് അബ്ദുറഹിമാെൻറ കൊലക്കേസിൽ പ്രതികൾ മുസ്ലിം ലീഗുകാരാണ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് കാഞ്ഞങ്ങാട്ട് കല്ലൂരാവി പഴയ ബീച്ച് റോഡിൽ വെച്ച് 2020 ഡിസംബർ 23ന് ഔഫ് കൊല്ലപ്പെട്ടത്. ഇടതു സ്ഥാനാർഥിയുടെ വിജയത്തിനായി പ്രാദേശികമായി പ്രവർത്തിച്ചതിെൻറ വിരോധത്തിലാണ് ഔഫിനെ മുസ്ലിം ലീഗുകാർ ആക്രമിച്ചത്. തൊട്ടടുത്ത തെരഞ്ഞെടുപ്പിലും കാന്തപുരം വിഭാഗത്തിൽനിന്ന് ഒരു ചെറുപ്പക്കാരന് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. കൂത്തുപറമ്പ് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുല്ലയുടെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച മുസ്ലിം ലീഗുകാരും സി.പി.എമ്മും തമ്മിലുള്ള പ്രശ്നത്തിലാണ് കടവത്തൂർ പുല്ലൂക്കരയിൽ മൻസൂറിന് ജീവൻ നഷ്ടമായത്.
മട്ടന്നൂരിൽ കൊല്ലപ്പെട്ട ഷുഹൈബ് യൂത്ത് കോൺഗ്രസിെൻറ പ്രാദേശിക നേതാവും കെ. സുധാകരൻ എം.പിയുടെ അടുപ്പക്കാരനുമായിരുന്നു. എസ്.വൈ.എസിെൻറ നേതൃത്വത്തിലുള്ള സാന്ത്വനം സേവന പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചിരുന്ന ആളുമായിരുന്നു ഷുൈഹബ്. സി.പി.എം- കോൺഗ്രസ് പ്രശ്നത്തിെൻറ പേരിലാണ് 2018 ഫെബ്രുവരി 12ന് ഷുഹൈബിനെ മട്ടന്നൂരിൽ സി.പി.എമ്മുകാർ വെട്ടിക്കൊന്നത്.
അതേസമയം, മൻസൂറിെൻറ കൊലപാതകത്തിൽ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന സുഹൈൽ എന്നയാൾക്കും കാന്തപുരം വിഭാഗവുമായി നേരത്തേ ബന്ധമുണ്ടെന്ന റിപ്പോർട്ടുണ്ട്. സുഹൈൽ സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതായി ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ പ്രാദേശിക സംഘടന നേതൃ സ്ഥാനത്തുനിന്നും നേരത്തെ നീക്കം ചെയ്തിട്ടുണ്ടെന്ന് എസ്.വൈ.എസ് പാനൂർ സോൺ കമ്മിറ്റി അറിയിച്ചു.