Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMahechevron_rightകോൺക്രീറ്റിൽ വിള്ളൽ:...

കോൺക്രീറ്റിൽ വിള്ളൽ: മാഹി പാലം അപകടാവസ്​ഥയിൽ

text_fields
bookmark_border
Mahe bridge
cancel

മാ​ഹി: കോ​ഴി​ക്കോ​ട് -ക​ണ്ണൂ​ർ ജി​ല്ല​ക​ൾ​ക്കി​ട​യി​ൽ ദേ​ശീ​യ​പാ​ത​യി​ലെ മാ​ഹി പാ​ലം വീ​ണ്ടും അ​പ​ക​ടാ​വ​സ്ഥ​യി​ൽ. പാ​ല​ത്തി‍െൻറ മു​ക​ളി​ലെ സ്ലാ​ബു​ക​ൾ​ക്കി​ട​യി​ലെ ലി​റ്റി​ങ് പ്ലേ​റ്റു​ക​ൾ കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്ന് പു​റ​ത്താ​യി.

അ​ങ്ങി​ങ്ങ് കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ൽ ക​യ​റി​യാ​ൽ വേ​ഗ​ത കു​റ​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ 11.60 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്നു. പാ​ല​ത്തി​ന് മു​ക​ളി​ൽ മെ​ക്കാ​ഡം ടാ​റി​ങ്ങും ന​ട​ത്തി. ​െമ​ക്കാ​ഡം ടാ​ർ ചെ​യ്യാ​ൻ ഉ​പ​രി​ത​ലം നീ​ക്കം ചെ​യ്ത​പ്പോ​ൾ വി​ള്ള​ലു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത വി​ഭാ​ഗം പാ​ലം പ​രി​ശോ​ധി​ക്കു​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ന​ട​ന്നി​ല്ല.

1971ൽ ​തൂ​ണു​ക​ൾ നി​ല​നി​ർ​ത്തി പാ​ല​ത്തി​െൻറ മേ​ൽ​ഭാ​ഗം പു​തു​ക്കി​പ്പ​ണി​തി​രു​ന്നു. ഇ​തി​ൽ പി​ന്നീ​ട് തൂ​ണു​ക​ൾ​ക്കും അ​ടി​ഭാ​ഗ​ത്തും ത​ക​രാ​റു​ക​ൾ കാ​ണ​പ്പെ​ട്ട​തി​നാ​ൽ 2003ലും 2005​ലും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി. പി​ന്നീ​ട് ബീ​മു​ക​ൾ​ക്ക് താ​ഴെ നീ​ണ്ട വി​ള്ള​ലു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഭാ​രം കു​റ​ക്കാ​ൻ ഘ​ടി​പ്പി​ച്ച ബെ​യ​റി​ങ്ങു​ക​ൾ ന​ഷ്​​ട​പ്പെ​ട്ട​താ​യും ക​ണ്ടെ​ത്തി. 2016ൽ 10 ​ദി​വ​സ​ത്തോ​ളം പാ​ലം അ​ട​ച്ചി​ട്ട് ബ​ല​പ്പെ​ടു​ത്ത​ലും ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahe bridgeConcrete crack
News Summary - Concrete crack: Mahe bridge in danger
Next Story