Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'മഹാത്മാഗാന്ധി റോഡ്' രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയിലേക്ക്
text_fieldsbookmark_border
മാഹി: ഋതു ഫിലിംസുമായി ചേർന്ന് എഴുത്തുകാരൻ മൻസൂർ പള്ളൂർ നിർമിച്ച 'മഹാത്മാഗാന്ധി റോഡ്' എന്ന ഹ്രസ്വചിത്രം തിരുവനന്തപുരത്ത് കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 13-ാമത് രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വ ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുത്തു.
സംവിധായകൻ ആർ. ശരത് തിരക്കഥയും സംവിധാനവും നിർവഹിച്ച 'മഹാത്മാഗാന്ധി റോഡ്' 13ന് വൈകീട്ട് 3.30ന് ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. ന്യൂയോർക്ക് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കൊൽക്കത്തയിൽ നടന്ന ടാഗോർ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, പാരീസ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മോൺട്രിയാൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ മികച്ച ഡോക്യുമെൻററിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

