Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിയമസഭ തെരഞ്ഞെടുപ്പ്;...

നിയമസഭ തെരഞ്ഞെടുപ്പ്; ക​ണ്ണൂ​ർ കോ​ട്ട കാ​ക്കാ​ൻ സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ

text_fields
bookmark_border
നിയമസഭ തെരഞ്ഞെടുപ്പ്; ക​ണ്ണൂ​ർ കോ​ട്ട കാ​ക്കാ​ൻ  സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ
cancel
camera_alt

1. പ്ര​ചാ​ര​ണ​ത്തി​നി​ടെ സെ​ൽ​ഫി​ക്ക് പോ​സ് ചെ​യ്യു​ന്ന എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി 2. വാ​രം സി.​എ​ച്ച് സെ​ന്റ​റി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​ഒ. മോ​ഹ​ന​ൻ

ക​ണ്ണൂ​ർ: ജി​ല്ല​യു​ടെ ഹൃ​ദ​യ​ഭാ​ഗം ക​ണ്ണൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ആ​​വേ​​ശം കൊ​​ടു​​മു​​ടി​​യി​​ൽ. ചൂ​ട് പോ​ലും വ​ക​വെ​ക്കാ​തെ വോ​​ട്ട​​ർ​​മാ​​രെ നേ​​രി​​ൽ കാ​​ണാ​​നു​​ള്ള നെ​​ട്ടോ​​ട്ട​​ത്തി​​ലാ​​ണ് സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ. കെ.​പി.​സി.​സി മു​ൻ പ്ര​സി​ഡ​ന്റും ക​ണ്ണൂ​ർ എം.​പി​യു​മാ​യ കെ. ​സു​ധാ​ക​ര​നി​ലൂ​ടെ കേ​ര​ള​മൊ​ട്ടാ​കെ വ​ൻ​പ്ര​ചാ​ര​ണം ല​ഭി​ച്ച മ​ണ്ഡ​ല​മാ​ണ് ക​ണ്ണൂ​ർ. ഒ​ടു​വി​ൽ പാ​ർ​ട്ടി​ക്ക് വ​ഴ​ങ്ങി​യ സു​ധാ​ക​ര​ൻ പ്ര​ചാ​ര​ണ​ത്തി​ലും സ​ജീ​വ​മാ​ണ്. വി​​ക​​സ​​ന നേ​​ട്ട​​ങ്ങ​​ളും രാ​​ഷ്ട്രീ​​യ ത​​ർ​​ക്ക​​ങ്ങ​​ളും മു​​ഖ്യ ച​​ർ​​ച്ചാ​​വി​​ഷ​​യ​​മാ​​കു​​ന്ന മ​​ണ്ഡ​​ല​​ത്തി​​ൽ സ​​മൂ​​ഹ​മാ​​ധ്യ​​മ​​വും കു​​ടും​​ബ​​യോ​​ഗ​​ങ്ങ​​ളും റോ​ഡ് ഷോ​യും കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള ര​​ണ്ടാം ഘ​​ട്ട പ്ര​​ചാ​​ര​​ണ​​ത്തി​​ലേ​​ക്ക് പോ​​രാ​​ട്ടം വ​​ഴി​​മാ​​റി.

തി​ലാ​ന്നൂ​ർ മു​ത്ത​പ്പ​ൻ​കാ​വി​ൽ മു​ത്ത​പ്പ​ന്റെ അ​നു​ഗ്ര​ഹം വാ​ങ്ങു​ന്ന എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി. ​ര​ഘു​നാ​ഥ്

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യും യു.​​ഡി.​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി അ​ഡ്വ. ടി.​ഒ. മോ​ഹ​ന​നും എ​​ൻ.​​ഡി.​​എ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി സി. ​ര​ഘു​നാ​ഥു​മാ​ണ് രം​​ഗ​​ത്തു​​ള്ള​​ത്. ര​ണ്ടു ത​വ​ണ​യാ​യി കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ യു.​ഡി.​എ​ഫി​നൊ​പ്പ​മു​ണ്ടാ​യി​ട്ടും എ​ൽ.​ഡി.​എ​ഫി​ലെ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ ജ​യി​ച്ചു ക​യ​റി​യ​ത്. ഇ​ത്ത​വ​ണ മു​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​നി​ലൂ​ടെ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് യു.​ഡി.​എ​ഫ്. കെ. ​സു​ധാ​ക​ര​ൻ കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ര​ണ​മെ​ന്നും 10 വ​ർ​ഷ​മാ​യി ന​ഷ്ട​പ്പെ​ട്ട സീ​റ്റ് തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും പാ​ർ​ട്ടി​ക്ക് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ മ​ണ്ഡ​ല​ത്തി​ൽ ജ​യി​ച്ചു​ക​യ​റ​ൽ ടി.​ഒ. മോ​ഹ​ന​ന് ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ട​മാ​യി. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ വി​ക​സ​ന​ങ്ങ​ളാ​ണ് എ​ൽ.​ഡി.​എ​ഫ് ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. എ​ൽ.​ഇ.​ഡി വാ​ഹ​ന​ങ്ങ​ളി​ല​ട​ക്കം വി​ക​സ​ന ഡോ​ക്യു​മെ​ന്റ​റി​ക​ൾ റോ​ഡി​ലൂ​ടെ ചീ​റി​പ്പാ​യു​ന്നു​ണ്ട്. എ​ന്നാ​ൽ, മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന മു​ര​ടി​പ്പ് തു​റ​ന്നു​കാ​ട്ടി​യും മേ​യ​റാ​യ സ​മ​യ​ത്ത് കോ​ർ​പ​റേ​ഷ​നി​ൽ ന​ട​ത്തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ളും മു​ൻ​നി​ർ​ത്തി​യാ​ണ് മോ​ഹ​ന​ൻ വോ​ട്ട് തേ​ടു​ന്ന​ത്.

അ​ന്ത​രി​ച്ച ഡി.​സി.​സി മു​ൻ പ്ര​സി​ഡ​ന്റ് സ​തീ​ശ​ൻ പാ​ച്ചേ​നി​ക്ക് ര​ണ്ടു ത​വ​ണ​യും ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ ന​ഷ്ട​പ്പെ​ട്ട മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ യു.​ഡി.​എ​ഫ് ക്യാ​മ്പ് നീ​ങ്ങു​മ്പോ​ൾ പ്രാ​യ​ത്തെ തോ​ൽ​പി​ച്ച് ത​ന്റെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ എ​ണ്ണി​െ​യ​ണ്ണി ജ​ന​ങ്ങ​ളി​ലെ​ത്തി വോ​ട്ട് ഉ​റ​പ്പി​ക്കു​ക​യാ​ണ് എ​ൽ.​ഡി.​എ​ഫ് ക്യാ​മ്പ്.

പ​​ര​​മ്പ​​രാ​​ഗ​​ത പ്ര​​ചാ​​ര​​ണ ശൈ​​ലി​​ക​​ളെ ക​​ട​​ത്തി​​വെ​​ട്ടു​​ന്ന രീ​​തി​​യി​​ൽ എ.​​ഐ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യാ​​ണ് ഇ​​ത്ത​​വ​​ണ മു​​ന്ന​​ണി​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.​ സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ പ്ര​​ത്യേ​​ക സോ​​ഷ്യ​​ൽ മീ​​ഡി​​യ വി​​ങ്ങു​​ക​​ൾ 24 മ​​ണി​​ക്കൂ​​റും സ​​ജീ​​വ​​മാ​​ണ്.​ ഡി​​ജി​​റ്റ​​ൽ പോ​​സ്റ്റ​​റു​​ക​​ൾ, വി​​ഡി​​യോ സ​​ന്ദേ​​ശ​​ങ്ങ​​ൾ, വോ​​ട്ട​​ർ​​മാ​​രു​​ടെ വ്യ​​ക്തി​​പ​​ര​​മാ​​യ വി​​വ​​ര​​ങ്ങ​​ൾ വി​​ശ​​ക​​ല​​നം​ചെ​​യ്തു​​ള്ള ത​​ന്ത്ര​​ങ്ങ​​ൾ എ​​ന്നി​​വ പ്ര​​ചാ​​ര​​ണ​​ത്തി​​ന് പു​​തി​​യ നി​​റം ന​​ൽ​​കു​​ന്നു. മ​​ണ്ഡ​​ല​​ത്തി​​ലെ പ്ര​​ധാ​​ന വ്യ​​ക്തി​​ക​​ളെ​​യും മ​​ത-​​സാ​​മു​​ദാ​​യി​​ക സ്ഥാ​​പ​​ന നേ​​താ​​ക്ക​​ളെ​​യും നേ​​രി​​ൽ ക​​ണ്ട് അ​​നു​​ഗ്ര​​ഹം തേ​​ടു​​ന്ന ആ​​ദ്യ​​ഘ​​ട്ടം പൂ​​ർ​​ത്തി​​യാ​​യി. മ​​ണ്ഡ​​ലം ക​​ൺ​​വെ​​ൻ​​ഷ​​നു​​ക​​ൾ​കൂ​​ടി ക​​ഴി​​ഞ്ഞ​​തോ​​ടെ ഇ​​നി ശ്ര​​ദ്ധാ​​കേ​​ന്ദ്രം നാ​​ട്ടി​​ൻ​​പു​​റ​​ങ്ങ​​ളാ​​ണ്. കോ​ള​ജു​ക​ൾ, വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ച​ര​ണ​ത്തി​നാ​യെ​ത്തി.

വോ​​ട്ട​​ർ​​മാ​​രു​​ടെ വീ​​ടു​​ക​​ളി​​ലേ​​ക്ക് നേ​​രി​​ട്ടെ​​ത്തി വോ​​ട്ട് ചോ​​ദി​​ക്കു​​ന്ന സ്ക്വാ​​ഡ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും കു​​ടും​​ബ​​യോ​​ഗ​​ങ്ങ​​ളും വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ൽ സ​​ജീ​​വ​​മാ​​കും. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റി​​ന്റെ വി​​ക​​സ​​ന നേ​​ട്ട​​ങ്ങ​​ളും കേ​​ന്ദ്ര​സ​​ർ​​ക്കാ​​റി​​ന്റെ ന​​യ​​ങ്ങ​​ളും ഒ​​രു​​പോ​​ലെ ച​​ർ​​ച്ച​​യാ​​കു​​ന്നു​​ണ്ട്. യു.​ഡി.​എ​ഫ് പാ​ള​യ​ത്തി​ൽ​നി​ന്നെ​ത്തി​യ എ​​ൻ.​​ഡി.​​എ സ്ഥാ​​നാ​​ർ​​ഥി സി. ​ര​ഘു​നാ​ഥ് ര​ണ്ടാം​ത​വ​ണ​യാ​ണ് ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. കോ​ർ​പ​റേ​ഷ​നി​ൽ നാ​ല് സീ​റ്റു​ക​ളി​ൽ ബി.​ജെ.​പി​ക്ക് ജ​യി​ക്കാ​നാ​യ​തി​ൽ ബി.​ജെ.​പി ക്യാ​മ്പി​ൽ വ​ൻ ആ​ത്മ​വി​ശ്വാ​സ​മാ​ണു​ള്ള​ത്. ഒ​രു​കാ​ല​ത്ത് യു.​ഡി.​എ​ഫി​നൊ​പ്പം നി​ന്ന മ​ണ്ഡ​ലം ര​ണ്ടു​ത​വ​ണ എ​ൽ.​ഡി.​എ​ഫി​നൊ​പ്പം നി​ന്ന​പ്പോ​ൾ, ഇ​ത്ത​വ​ണ ക​ണ്ണൂ​രി​ന്റെ രാ​​ഷ്ട്രീ​​യ മ​​ന​​സ്സ് ആ​​ർ​​ക്കൊ​​പ്പം നി​​ൽ​​ക്കു​​മെ​​ന്ന് അ​​റി​​യാ​​നു​​ള്ള ആ​​കാം​​ക്ഷ​​യി​​ലാ​​ണ് രാ​​ഷ്ട്രീ​​യ നി​​രീ​​ക്ഷ​​ക​​ർ. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ പ്ര​​മു​​ഖ നേ​​താ​​ക്ക​​ൾ മ​​ണ്ഡ​​ല​​ത്തി​​ൽ പ്ര​​ചാ​​ര​​ണ​​ത്തി​​ന് എ​​ത്തു​​ന്ന​​തോ​​ടെ പോ​​രാ​​ട്ടം ക​​ടു​​ക്കും. ഒ​പ്പം ചൂ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newselectionkannur
News Summary - kannur- election
Next Story