Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrikkurchevron_rightകാറിൽ മാരക...

കാറിൽ മാരക മയക്കുമരുന്ന് കടത്തിയ യുവാക്കൾ പിടിയിൽ

text_fields
bookmark_border
കാറിൽ മാരക മയക്കുമരുന്ന് കടത്തിയ യുവാക്കൾ പിടിയിൽ
cancel

ഇ​രി​ക്കൂ​ർ: കാ​റി​ൽ മാ​ര​ക​മാ​യ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​തി​നി​ടെ പെ​രു​വ​ള​ത്ത് പ​റ​മ്പി​ൽ ര​ണ്ട് യു​വാ​ക്ക​ളെ ശ്രീ​ക​ണ്ഠ​പു​രം റേ​ഞ്ച് എ​ക്സൈ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ഇ​രി​ക്കൂ​ർ പെ​രു​വ​ള​ത്ത് പ​റ​മ്പി​ലെ മ​ഠ​ത്തി​ൽ ഹൗ​സി​ൽ പി.​പി. അ​ബ്​​ദു​ൽ ഹ​മീ​ദ് (42), പ​ഴ​യ​ങ്ങാ​ടി മു​ട്ട​ത്തെ സി. ​അ​നീ​സ് (36) എ​ന്നി​വ​രെ​യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ സി. ​ര​ഞ്ജി​ത്തി​‍െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഇ​വ​രി​ൽ​നി​ന്ന് 20 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ കാ​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.ഉ​ത്ത​ര മേ​ഖ​ല സ്‌​ക്വാ​ഡ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​ദി​ലീ​പ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പി.​പി. ര​ജി​രാ​ഗ് എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​‍െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്.

ജി​ല്ല​യി​ലെ ല​ഹ​രി ക​ട​ത്ത് സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണ് ഇ​വ​രെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് യു​വാ​ക്ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ന്യൂ ​ജെ​ൻ മ​യ​ക്കു​മ​രു​ന്ന് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട എം.​ഡി .​എം.​എ യു​വ​ത​ല​മു​റ​യി​ൽ വ്യാ​പ​ക​മാ​കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് സം​ഘം സം​സ്ഥാ​ന​ത്തു​ട​നീ​ളം പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. യു​വാ​ക്ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന്​ ല​ഹ​രി ക​ട​ത്ത് സം​ഘ​ത്തെ കു​റി​ച്ച് നി​ർ​ണാ​യ​ക വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​ക​ളെ ത​ളി​പ്പ​റ​മ്പ്​ ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. തു​ട​ർ​ന​ട​പ​ടി​ക​ൾ വ​ട​ക​ര എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി​യി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresteddrugsYouthscar
News Summary - Youths arrested for smuggling deadly drugs in car
Next Story