Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡിനിടെ കാമ്പസുകളിൽ...

കോവിഡിനിടെ കാമ്പസുകളിൽ തെരഞ്ഞെടുപ്പ്​ ആരവം

text_fields
bookmark_border
കോവിഡിനിടെ കാമ്പസുകളിൽ തെരഞ്ഞെടുപ്പ്​ ആരവം
cancel

ക​ണ്ണൂ​ർ: കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്. രോ​ഗ​വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ള​ട​ക്കം ഓ​ൺ​ലൈ​നാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്​ വി​ദ്യാ​ർ​ഥി​ക​ളി​ൽ രോ​ഗ​വ്യാ​പ​ന​ത്തി​ന്​ കാ​ര​ണ​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലു​ണ്ട്.

കോ​വി​ഡ്​ ച​ട്ട​പ്ര​കാ​രം വെ​ള്ളി​യാ​ഴ്ച മു​ത​ൽ ക​ണ്ണൂ​ർ ജി​ല്ല ബി ​കാ​റ്റ​ഗ​റി​യി​ലാ​ണ്. പൊ​തു​പ​രി​പാ​ടി​ക​ൾ​ക്ക​ട​ക്കം വി​ല​ക്കു​ണ്ട്. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക​ട​ക്കം 20 പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ പ​​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി. മ​ത​പ​ര​മാ​യ ആ​രാ​ധ​ന​ക​ള​ട​ക്കം ഓ​ൺ​ലൈ​നാ​യി മാ​ത്രം ന​ട​ത്ത​ണ​മെ​ന്നും ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്. എ​ന്നി​ട്ടും കോ​ള​ജു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​റ്റി​വെ​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, വ​യ​നാ​ട്​ എ​ന്നീ മൂ​ന്ന്​ ജി​ല്ല​ക​ളി​ലാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക്കു​കീ​ഴി​ൽ ഏ​താ​ണ്ട്​ 200ന​ടു​ത്ത്​ കോ​ള​ജു​ക​ളാ​ണു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​കും.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം കോ​ള​ജു​ക​ളി​ലെ യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത്​ റെ​ക്കോ​ഡ്​ കോ​വി​ഡ്​ ക​ണ​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ്​ ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ ശേ​ഷ​മാ​ണ്​ ഫ​ല​പ്ര​ഖ്യാ​പ​ന​വും. കോ​വി​ഡ്​ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലു​ള്ള കാ​മ്പ​സു​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന യൂ​നി​യ​ൻ തെ​ര​​ഞ്ഞെ​ടു​പ്പ്​ മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​വു​മാ​യി അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ ക​ണ്ണൂ​രി​ൽ സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​ർ​ച്ച്​ 11ന്​ ​ന​ട​ത്താ​നും സ​ർ​ക്കു​ല​ർ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്​.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം ഫെ​ബ്രു​വ​രി 21 മു​ത​ൽ 25 വ​രെ കാ​സ​ർ​കോ​ട്​ ഗ​വ. കോ​ള​ജി​ൽ ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്​​ച​ക്കു​ള്ളി​ൽ സം​സ്ഥാ​ന​ത്ത്​ കോ​വി​ഡ്​ മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ലെ​ത്തു​മെ​ന്ന​ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ മു​ന്ന​റി​യി​പ്പു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​നും ക​ലോ​ത്സ​വ​ത്തി​നും​ കോ​ള​ജു​ക​ൾ വേ​ദി​യാ​കു​ന്ന​ത്.

തെരഞ്ഞെടുപ്പ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ്​ ചെ​യ്ത കോ​ള​ജു​ക​ളി​ൽ വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് വെ​ള്ളി​യാ​ഴ്​​ച കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തും. കോ​വി​ഡ് പോ​സി​റ്റി​വാ​യ​വ​ർ​ക്കും ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും വോ​ട്ട് ചെ​യ്യാ​ൻ പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ ചെ​യ്ത് കൊ​ടു​ക്ക​ണം.

ഓ​ൺ​ലൈ​നാ​യി അ​ധ്യ​യ​നം ന​ട​ത്തു​ന്ന ഗ​വ. കോ​ള​ജ്​ കാ​സ​ർ​കോ​ട്, ബേ​ജ മോ​ഡ​ൽ കോ​ള​ജ് ഓ​ഫ്​ ആ​ർ​ട്​​സ്​ ആ​ൻ​റ്​ സ​യ​ൻ​സ്​ കാ​സ​ർ​കോ​ട്, എ.​ഡ​ബ്ല്യു.​എ​ച്ച്​ അ​ൽ ബ​ദ​ർ സ്​​പെ​ഷ​ൽ കോ​ള​ജ്, ഡ​ബ്ല്യു.​എം.​ഒ ഇ​മാം ഗ​സാ​ലി ആ​ർ​ട്​​സ്​ ആ​ൻ​ഡ്​​ സ​യ​ൻ​സ്​ കോ​ള​ജ്​ കൂ​ളി​വ​യ​ൽ എ​ന്നീ കോ​ള​ജു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പി​ന്നീ​ട് ന​ട​ത്തും. സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സു​ക​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി വെ​ച്ചി​ട്ടു​ണ്ട്. ഒ​രേ സ​മ​യം 20 പേ​ർ മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന പ​രി​സ​ര​ത്ത് ഉ​ണ്ടാ​വാ​ൻ പാ​ടു​ള്ളൂ.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു ഡോ​സ് വാ​ക്സി​ൻ എ​ങ്കി​ലും എ​ടു​ത്തി​രി​ക്ക​ണം. വാ​ക്സി​ൻ എ​ടു​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ആ​ർ.​ടി.​പി.​സി.​ആ​ർ നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കാ​ണി​ക്കേ​ണ്ട​താ​ണ്. എ​ല്ലാ വോ​ട്ടി​ങ് കേ​ന്ദ്ര​ങ്ങ​ളി​ലും ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ, തെ​ർ​മ​ൽ സ്കാ​ന​ർ എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പും ശേ​ഷ​വും എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionkannur universityCovid 19
News Summary - Election in colleges during Covid
Next Story