ഇരട്ടവോട്ട്: ഒന്ന് സ്വന്തം വീട്ടിൽ; ഭർത്താവിെൻറ വീട്ടിൽ മറ്റൊന്നും
text_fieldsഇരട്ടവോട്ട്: ഒന്ന് സ്വന്തം വീട്ടിൽ; ഭർത്താവിെൻറ വീട്ടിൽ മറ്റൊന്നുംകണ്ണൂർ: മണ്ഡലം മാറിയുള്ള ഇരട്ടവോട്ടുകൾ കണ്ണൂരിൽ വ്യാപകം. വർഷങ്ങളായി ഇതുസംബന്ധിച്ച ആക്ഷേപങ്ങളുമായി പാർട്ടികൾ കൊമ്പുകോർക്കാറുണ്ട്. എന്നാൽ, ഇരട്ടവോട്ട് പട്ടികയിൽനിന്ന് നീക്കംെചയ്യപ്പെട്ടില്ല. കല്യാണം കഴിഞ്ഞുപോകുന്ന പെൺകുട്ടികളുടെ പേരിലാണ് ഇരട്ടവോട്ട് കൂടുതലുമുള്ളത്. മറ്റൊരു മണ്ഡലത്തിൽ ഭർത്താവിെൻറ വീട്ടിൽ പുതിയ വോട്ടർ ചേർക്കുന്നു.
അതേസമയം, നേരേത്തയുള്ള സ്വന്തം വീട്ടിലെ വോട്ട് നിലനിർത്തുകയും ചെയ്യും. ഇങ്ങനെയുള്ള ഇരട്ടവോട്ടിൽ ഒരാൾതന്നെ രണ്ടിടത്തും എത്തി ചെയ്യുന്നത് സംബന്ധിച്ച പരാതികൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വ്യാപകമായി ഉയർന്നതാണ്. ബൂത്തിൽ കാമറയും ലൈവ് വെബ്കാസ്റ്റും ഏർപ്പെടുത്തിയിട്ടും ഇത്തരത്തിലുള്ള ഇരട്ടവോട്ട് കുറഞ്ഞിട്ടില്ല. മറ്റുമണ്ഡലങ്ങളിൽ വോട്ടുള്ള 537 പേരുകളാണ് ഇരിക്കൂർ മണ്ഡലത്തിലെ പട്ടികയിൽ കണ്ടെത്തിയത്.
പയ്യന്നൂർ മണ്ഡലത്തിൽ വോട്ടുള്ള 127 പേർക്ക് കല്യാശ്ശേരി മണ്ഡലത്തിലുള്ള 91 പേരും തളിപ്പറമ്പ് മണ്ഡലത്തിലുള്ള 242 പേരും അഴീക്കോട്ടുള്ള 47 പേരും കണ്ണൂരിലുള്ള 30 പേരുമാണ് ഇരിക്കൂറിലെ പട്ടികയിലുള്ളത്. അഴീക്കോട് മണ്ഡലത്തിൽ 711 ഇരട്ടവോട്ടുകളാണ് കണ്ടെത്തിയത്. പയ്യന്നൂർ മണ്ഡലത്തിലെ 44 പേരും കല്യാശ്ശേരി മണ്ഡലത്തിലെ 124 പേരും കണ്ണൂരിൽനിന്നുള്ള 282 പേരും തളിപ്പറമ്പിൽനിന്ന് 204 പേരും ഇരിക്കൂറിൽനിന്ന് 54 പേരുമാണ് അഴീക്കോട്ടെ പട്ടികയിലുള്ളത്.