കണ്ണൂർ വിമാനത്താവളത്തിൽ കഴിഞ്ഞവർഷം 15.1 ലക്ഷം യാത്രക്കാർ
text_fieldsമട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞവർഷം യാത്ര ചെയ്തത് 15.1 ലക്ഷം യാത്രക്കാർ. വിമാനത്താവളം പ്രവർത്തനം തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. 2019ൽ ഉണ്ടായിരുന്ന 14.7 ലക്ഷം യാത്രക്കാരായിരുന്നു ഇതുവരെയുള്ള ഉയർന്ന കണക്ക്.
മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 16 ശതമാനം വർധനയാണ് 2025ൽ ഉണ്ടായത്.10.51 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരും 4.58 ലക്ഷം ആഭ്യന്തര യാത്രക്കാരുമാണ് കഴിഞ്ഞ വർഷം കണ്ണൂരിലുണ്ടായത്. മുൻവർഷത്തേക്കാൾ 15 ശതമാനം അന്താരാഷ്ട്ര യാത്രക്കാരും 21 ശതമാനം ആഭ്യന്തര യാത്രക്കാരും വർധിച്ചു.
അബൂദബി, ദോഹ, ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ യാത്രക്കാരുണ്ടായത്. ആഭ്യന്തര സെക്ടറിൽ ബംഗളൂരുവിലേക്കാണ് യാത്രക്കാർ കൂടുതൽ. സാമ്പത്തികനിലയിലും വിമാനത്താവളം വളർച്ച കൈവരിച്ചതായി കിയാൽ അധികൃതർ അറിയിച്ചു. മുൻ സാമ്പത്തിക വർഷത്തേക്കാൾ 23 ശതമാനം വളർച്ചയാണ് നിലവിലുള്ളത്. വിമാനത്താവളത്തിൽ കാറ്റഗറി വൺ അപ്രോച്ച് ലൈറ്റിന്റെ നിർമാണം ഈവർഷം തുടങ്ങും. സൗരോർജ പവർ പ്ലാന്റിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

