Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightപ്ര​വ​ച​നാ​തീ​തം...

പ്ര​വ​ച​നാ​തീ​തം ഉ​ടു​മ്പ​ഞ്ചോ​ല

text_fields
bookmark_border
പ്ര​വ​ച​നാ​തീ​തം ഉ​ടു​മ്പ​ഞ്ചോ​ല
cancel

നെ​ടു​ങ്ക​ണ്ടം: ക​ര്‍ഷ​ക സ​മ​ര​ങ്ങ​ളു​ടെ​യും മാ​ര്‍ച്ചി​ന്റെ​യും ച​രി​ത്രം ഉ​റ​ങ്ങു​ന്ന മ​ണ്ഡ​ല​മാ​ണ് ഉ​ടു​മ്പ​ഞ്ചോ​ല. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​രു​മു​ന്ന​ണി​ക​ളെ​യും വി​ജ​യി​പ്പി​ച്ച മ​ണ്ഡ​ലം. എ​ന്നാ​ൽ, കാ​ൽ​നൂ​റ്റാ​ണ്ടാ​യി ഇ​ട​ത് മു​ന്ന​ണി​ക്കൊ​പ്പ​മാ​ണ്. സം​സ്ഥാ​ന ജി​ല്ല സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ഇ​ക്കു​റി മ​ണ്ഡ​ല​ത്തി​ലെ മ​ത്സ​രം പ്ര​വ​ച​നാ​തീ​ത​മാ​ണ്. ഇ​തു​വ​രെ ന​ട​ന്ന 14 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കോ​ണ്‍ഗ്ര​സും സി.​പി.​ഐ​യും ര​ണ്ടു​ത​വ​ണ വീ​തം വി​ജ​യി​ച്ച​പ്പോ​ള്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് നാ​ലു ത​വ​ണ​യും സി.​പി.​എം ആ​റു ത​വ​ണ​യും വി​ജ​യി​ച്ചു.

1965 ലാ​ണ് മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ​ത്. അ​ന്ന് മ​ണ്ഡ​ല​ത്തി​ല്‍ സി.​പി.​ഐ​യി​ലെ ജേ​ക്ക​ബി​നാ​യി​രു​ന്നു വി​ജ​യം. 1965ലും 1967​ലും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ സി.​പി.​ഐ​യി​ലെ കെ.​ടി. ജേ​ക്ക​ബ് വി​ജ​യം കൊ​യ്തു. 1970 ല്‍ ​കേ​ര​ള കോ​ൺ​ഗ്ര​സി​ലെ വി.​ടി. സെ​ബാ​സ്റ്റ്യ​നും 1977ല്‍ ​കേ​ര​ള കോ​ൺ​ഗ്ര​സി​ലെ തോ​മ​സ് ജോ​സ​ഫും 1980ല്‍ ​കേ​ര​ള കോ​ണ്‍ഗ്ര​സ് മാ​ണി ഗ്രൂ​പി​ന്റെ തോ​മ​സ് ജോ​സ​ഫും വി​ജ​യി​ക​ളാ​യി. 1982ല്‍ ​സി.​പി.​എ​മ്മി​ലെ എം. ​ജി​ന​ദേ​വ​ന്‍ വി​ജ​യി​ച്ചു. 1987ല്‍ ​കേ​ര​ള കോ​ൺ​ഗ്ര​സി​ലെ മാ​ത്യൂ സ്റ്റീ​ഫ​ന്‍ എം. ​ജി​ന​ദേ​വ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 91ലും 96​ലും കോ​ണ്‍ഗ്ര​സി​ലെ ഇ.​എം. ആ​ഗ​സ്തി വി​ജ​യി​ച്ചു. 2001, 06, 11 വ​ർ​ഷ​ങ്ങ​ളി​ല്‍ സി.​പി.​എ​മ്മി​ലെ കെ.​കെ. ജ​യ​ച​ന്ദ്ര​ന്‍ മ​ണ്ഡ​ലം സ്വ​ന്ത​മാ​ക്കി. 2016ലും 2021​ലും സി.​പി.​എ​മ്മി​ലെ എം.​എം. മ​ണി മ​ണ്ഡ​ലം നി​ല​നി​ർ​ത്തി.

നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ആ​കെ 1,49,111 (പു​രു​ഷ​ന്‍മാ​ര്‍-73684, സ്ത്രീ​ക​ള്‍-75424, ട്രാ​ന്‍സ്‌​ജെ​ന്‍ഡ​ര്‍-3) വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​ര​ട്ട​യാ​ര്‍, വ​ണ്ട​ന്‍മേ​ട്, ക​രു​ണാ​പു​രം, പാ​മ്പാ​ടും​പാ​റ, നെ​ടു​ങ്ക​ണ്ടം, ഉ​ടു​മ്പ​ന്‍ചോ​ല, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, ശാ​ന്ത​ന്‍പാ​റ, സേ​നാ​പ​തി എ​ന്നീ 10 പ​ഞ്ചാ​യ​ത്തു​ക​ള്‍ ചേ​ര്‍ന്ന​താ​ണ് മ​ണ്ഡ​ലം.

നേ​ട്ട​ങ്ങ​ള്‍

മ​ണ്ഡ​ല​ത്തി​ലെ 10 പ​ഞ്ചാ​യ​ത്തു​ക​ളി​ലും 750 കോ​ടി മു​ട​ക്കി സ​മ്പൂ​ര്‍ണ കു​ടി​വെ​ള്ള പ​ദ്ധ​തി ജ​ല്‍ജീ​വ​ന്‍ മി​ഷ​ന്‍ ന​ട​പ്പാ​ക്കി.

നെ​ടു​ങ്ക​ണ്ട​ത്ത് 152 കോ​ടി മു​ട​ക്കി ജി​ല്ല ആ​ശു​പ​ത്രി​യും 23.5 കോ​ടി മു​ട​ക്കി ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ യൂ​നി​റ്റും സ്ഥാ​പി​ച്ചു.

ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ക്ക് പു​തി​യ കെ​ട്ടി​ട​ത്തി​ന് 20 കോ​ടി.

250 കോ​ടി മു​ട​ക്കി ആ​യു​ര്‍വേ​ദ മെ​ഡി​ക്ക​ല്‍ കോ​ള​ജ്

രാ​ജ​കു​മാ​രി​യി​ല്‍ 10.5 കോ​ടി​യു​ടെ ഇ​ന്റ​ഗ്രേ​റ്റ​ഡ് ആ​ശു​പ​ത്രി

പ​ച്ച​ടി​യി​ല്‍ 40 കോ​ടി​യു​ടെ ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​വും നെ​ടു​ങ്ക​ണ്ട​ത്ത് 12 കോ​ടി​യു​ടെ സി​ന്ത​റ്റി​ക് സ്‌​റ്റേ​ഡി​യ​വും.

1286 കോ​ടി​യു​ടെ വി​വി​ധ റോ​ഡു​ക​ള്‍.

നെ​ടു​ങ്ക​ണ്ടം കോ​ട​തി കോം​പ്ല​ക്‌​സ് 30 കോ​ടി.

വി​വി​ധ സ്കൂ​ളു​ക​ള്‍ക്ക് 70 കോ​ടി.

കൂ​ട്ടാ​ര്‍ ഐ.​ടി.​ഐ ര​ണ്ട് കോ​ടി.

ഉ​ടു​മ്പ​ന്‍ചോ​ല പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ 300 ല​ക്ഷം.

താ​ന്നി​മൂ​ട്, കൂ​ട്ടാ​ര്‍, പാ​റ​മ​ത്താ​ട്, ശാ​ന്ത​ന്‍പാ​റ, പ​ഴ​യ കൊ​ച്ച​റ, ക​ല്ലാ​ര്‍, സേ​നാ​പ​തി, ഇ​ല്ലി​പ്പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പു​തി​യ പാ​ല​ങ്ങ​ള്‍ നി​ര്‍മി​ച്ച​തി​ന് 30 കോ​ടി.

വി​വി​ധ ഗ്രാ​മീ​ണ റോ​ഡു​ക​ള്‍, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍, ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍, ബ​സ്‌ ഷെ​ല്‍ട്ട​റു​ക​ള്‍, സ്കു​ള്‍ ബ​സു​ക​ള്‍, ആം​ബു​ല​ന്‍സു​ക​ള്‍ 60 കോ​ടി.

റീ​ബി​ല്‍ഡ് റോ​ഡു​ക​ള്‍ 89 കോ​ടി.

ന​ടു​മ​റ്റം എ​ന്‍.​ആ​ര്‍ സി​റ്റി റോ​ഡ് 300 ല​ക്ഷം.

നെ​ടു​ങ്ക​ണ്ടം അ​ഗ്നി​ര​ക്ഷാ സേ​ന 400 ല​ക്ഷം.

രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഷോ​പ്പി​ങ് കോം​പ്ല​ക്‌​സ് 500 ല​ക്ഷം, ക​മ്പം​മെ​ട്ടി​ല്‍ ഇ​ട​ത്താ​വ​ളം 400 ല​ക്ഷം.

നെ​ടു​ങ്ക​ണ്ടം ബി.​എ​ഡ് കോ​ള​ജ് കെ​ട്ടി​ടം 600 ല​ക്ഷം, പൊ​ളി​ടെ​ക്‌​നി​ക് അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക് 450 ല​ക്ഷം.

സ്റ്റാ​ഫ് ക്വാ​ര്‍ട്ടേ​ഴ്‌​സ് 400 ല​ക്ഷം, ബോ​യി​സ് ഹോ​സ്റ്റ​ല്‍ 300 ല​ക്ഷം, ഐ.​എ​ച്ച്.​ആ​ര്‍.​ഡി കോ​ള​ജ് 688 ല​ക്ഷം.

വി​ല്ലേ​ജ് ഓ​ഫി​സ് ന​വീ​ക​രി​ക്ക​ല്‍ 1000 ല​ക്ഷം, പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു ക​ളി​ക്ക​ളം 200 ല​ക്ഷം, നെ​ടു​ങ്ക​ണ്ടം സ്‌​പോ​ര്‍ട്‌​സ് ഹോ​സ്റ്റ​ല്‍ 500 ല​ക്ഷം.

കോ​ട്ട​ങ്ങ​ള്‍

ആ​രോ​ഗ്യ​രം​ഗ​ത്ത് പി​ന്നാ​ക്കാ​വ​സ്ഥ തു​ട​രു​ന്നു​വെ​ന്നാ​ണ് യു.​ഡി.​എ​ഫ് ആ​രോ​പി​ക്കു​ന്ന​ത്. ജി​ല്ല ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തെ​ങ്കി​ലും രോ​ഗി​ക​ള്‍ക്ക് മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളോ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കു​ക​യോ ചെ​യ്തി​ല്ല. ഡോ​ക്ട​ര്‍മാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. പ​ല പ​ദ്ധ​തി​ക​ളും 10 വ​ര്‍ഷം കൊ​ണ്ടു​പോ​ലും പൂ​ര്‍ത്തി​യാ​ക്കി​യി​ല്ല. മ​റ്റു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലു​ണ്ടാ​യ ആ​നു​പാ​തി​ക​മാ​യ വി​ക​സ​നം ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടി​ല്ല. റോ​ഡി​ന്റെ കാ​ര്യ​ത്തി​ല്‍ മ​റ്റു മ​ണ്ഡ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു​ള്ള വി​ക​സ​ന​വും ഉ​ണ്ടാ​യി​ല്ല. ഗ​വ. സ്കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്നി​ട്ടു​ള്ള നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ​ല​തും പി.​ടി.​എ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള സി.​പി.​എ​മ്മി​ന്റെ ശ്ര​മ​മാ​യി​രു​ന്നു. കോ​ടി​ക​ണ​ക്കി​ന് രൂ​പ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ​ല​തും സം​ശ​യാ​സ്പ​ദ​മാ​ണ്.

ക​മ്പം​മെ​ട്ട്-​വ​ണ്ണ​പ്പു​റം റോ​ഡ് ഉ​ള്‍പ്പെ​ടെ വി​ക​സ​ന​ങ്ങ​ള്‍ പ​ല​തും സി.​പി.​എം പ്രാ​ദേ​ശീ​ക നേ​തൃ​ത്വം വി​കൃ​ത​മാ​ക്കി. ടൂ​റി​സം രം​ഗ​ത്ത് വി​ക​സ​നം ഒ​ന്നു​മു​ണ്ടാ​യി​ല്ല. ച​തു​രം​ഗ​പ്പാ​റ, രാ​മ​ക്ക​ൽ​മേ​ട് അ​ട​ക്കം വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള ഒ​രു പ​ദ്ധ​തി​യു​മി​ല്ല. നെ​ടു​ങ്ക​ണ്ടം റ​സ്റ്റ് ഹൗ​സി​ല്‍ ഒ​രു വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​ത്താ​ന്‍ 10 വ​ര്‍ഷ​മാ​യി​ട്ടും ക​ഴി​ഞ്ഞി​ട്ടി​ല്ല. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ടം അ​സൗ​ക​ര്യ​ങ്ങ​ള്‍ക്ക് ന​ടു​വി​ലാ​ണ്. ബ്ലോ​ക്ക് ബി​ല്‍ഡി​ങ്ങി​ല്‍ ആ​രം​ഭി​ച്ച ഗ്രാ​മ ന്യാ​യാ​ല​യ അ​സൗ​ക​ര്യ​ങ്ങ​ളി​ലാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. കോ​ട​തി സ​മു​ച്ച​യം യാ​ഥാ​ര്‍ഥ്യ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

മ​ണി​യാ​ശാ​ൻ തു​ട​രു​മോ കാ​ത്തി​രി​പ്പ്

മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ സി.​പി.​എ​മ്മി​ന് വേ​ണ്ടി മ​ണി​യാ​ശാ​ൻ അ​ങ്കം തു​ട​രു​മോ​യെ​ന്ന​താ​ണ് ഏ​വ​രും കാ​ത്തി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് പ​ക​രം പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ.​കെ. ജ​യ​ച​ന്ദ്ര​നെ സ്ഥാ​നാ​ർ​ഥി‍യാ​ക്കാ​ൻ തീ​രു​മാ​ന​മാ​യെ​ന്നാ​ണ് പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ. എ​ന്നാ​ൽ, 10 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നം മൂ​ലം എം.​എം. മ​ണി​ക്ക് ഒ​ര​വ​സ​രം കൂ​ടി ന​ൽ​ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​വും പാ​ർ​ട്ടി​ക്കു​ള്ളി​ലു​ണ്ട്. കോ​ണ്‍ഗ്ര​സി​ലാ​ക​ട്ടെ അ​ര ഡ​സ​നി​ല​ധി​കം സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ പേ​രാ​ണ് പ​റ​ഞ്ഞു കേ​ൾ​ക്കു​ന്ന​ത്. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യും മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki NewsPolitcselection
News Summary - Unpredictable Udumbanchola
Next Story