വാഴൂർ സോമനെ തോൽപിക്കാൻ ശ്രമിച്ചെന്ന്; ജിജിക്കും ജോസിനും എതിരെ പാർട്ടി നടപടിക്ക് സാധ്യത
text_fieldsകട്ടപ്പന: നിയമസഭ െതരഞ്ഞെടുപ്പിൽ പീരുമേട്ടിലെ എൽ.ഡി.എഫ് സ്ഥാനാർഥി വാഴൂർ സോമെന തോൽപിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സി.പി.ഐ നിയമിച്ച അന്വേഷണ കമീഷെൻറ തെളിവെടുപ്പ് പൂർത്തിയായി.
സെക്രട്ടേറിയറ്റ് അംഗം പ്രിൻസ് മാത്യു, വി.എസ്. അഭിലാഷ്, വി.ടി. മുരുകൻ എന്നിവർ അംഗങ്ങളായ കമീഷൻ തയാറാക്കിയ റിപ്പോർട്ട് അടുത്ത ജില്ല കൗൺസിൽ യോഗത്തിന് മുമ്പ് സമർപ്പിക്കും.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം ജോസ് ഫിലിപ്, മുൻ എ.എൽ.എ. ഇ.എസ്. ബിജിമോൾ എന്നിവർെക്കതിരെയായിരുന്നു പരാതി.
ജിജിയും ജോസ് ഫിലിപ്പും സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിച്ചെന്നും ബിജിമോൾ സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ആത്മാർഥമായി പ്രവർത്തിച്ചില്ല എന്നുമായിരുന്നു ആരോപണം.
തെളിവെടുപ്പിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്പിനെതിെര വലിയ ആരോപണങ്ങളാണ് പ്രവർത്തകർ ഉന്നയിച്ചത്. ജിജി കെ. ഫിലിപ് താമസിക്കുന്ന ചക്കുപള്ളം പഞ്ചായത്തിൽ 816 വോട്ടിന് പിന്നിൽ പോയ കാര്യമാണ് പ്രധാനമായും ഉന്നയിക്കുന്നത്. കഴിഞ്ഞ മൂന്ന് െതരഞ്ഞെടുപ്പിലും എൽ.ഡി.എഫ് ലീഡ് നേടിയ പഞ്ചായത്താണ് ചക്കുപള്ളം. പഞ്ചായത്ത് ഭരണവും എൽ.ഡി.എഫിനാണ്.
െതരഞ്ഞെടുപ്പ് ചുമതല ചോദിച്ചുവാങ്ങിയ കുമളി പഞ്ചായത്തിൽ എൽ.ഡി.എഫ് പിന്നിൽ പോയതാണ് ജോസ് ഫിലിപ്പിന് എതിരായ ആരോപണം.
അടുത്ത ബന്ധുവായ യു.ഡി.എഫ് സ്ഥാനാർഥിക്കുവേണ്ടി രഹസ്യമായി പ്രവർത്തിച്ചെന്നും കമീഷന് മൊഴി കിട്ടിയിട്ടുണ്ട്. പീരുമേട് മണ്ഡലം കമ്മിറ്റി നൽകിയ സ്ഥാനാർഥിപ്പട്ടികയിൽ ഒന്നാമനായിരുന്നു ജോസ് ഫിലിപ്. ജിജി കെ. ഫിലിപ്പിെൻറയും ജോസ് ഫിലിപ്പിെൻറയും സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളും പരാതിയായി എത്തി. ഇവർക്കെതിരെ ശക്തമായ സംഘടന നടപടി ഉണ്ടാകുമെന്നാണ് സൂചന. സി.പി.എം സംസ്ഥാന നേതൃത്വത്തിെൻറ ശക്തമായ ഇടെപടലിലാണ് വാഴൂർ സോമൻ പീരുമേട്ടിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായത്. 1835 വോട്ടിനാണ് അദ്ദേഹം ജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

