Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാർ പെരിയാറ്റിലേക്ക്...

കാർ പെരിയാറ്റിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്ക്

text_fields
bookmark_border
കാർ പെരിയാറ്റിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്ക്
cancel
camera_alt

ക​രി​മ​ണ​ലിന് സ​മീ​പം പെ​രി​യാ​റ്റി​ലേ​ക്കു മ​റി​ഞ്ഞ കാ​ർ

ചെറുതോണി: നേര്യമംഗലം ഇടുക്കി റോഡിൽ കരിമണലിന് സമീപം കാർ നിയന്ത്രണം വിട്ട് ഇരുനൂറ് അടി താഴ്ചയിൽ പെരിയാറ്റിലേക്ക് മറിഞ്ഞ് നാലുപേർക്കു പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഇടുക്കി തോപ്രാംകുടിയിൽനിന്നും പറവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന പറവൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.

തോപ്രാംകുടിയിലുള്ള ഒരുപള്ളിയിൽ ജോലിക്കായി വന്നവരാണ് കാറിലുണ്ടായിരുന്നത്. മഴമൂലം പണി വേണ്ടന്നുവെച്ച് തിരിച്ചുപോകുമ്പോഴാണ് അപകടം. നിയന്ത്രണം വിട്ട കാർ ഓടയിൽ ചാടി അവിടെ നിന്നും കയറ്റി പോകാൻ തുടങ്ങുമ്പോൾ പെരിയാറ്റിലേക്കു മറിയുകയായിരുന്നു. കാർ പൂർണമായി തകർന്നു. രണ്ടുപേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കരിമണൽ പൊലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ച് പരിക്കേറ്റവരെ കോതമംഗലത്തെ ആശുപത്രിയിലേക്ക് എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് കളമശേരിയിലേക്ക് കൊണ്ടുപോയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InjuredcaroverturnedKerala News
News Summary - കാർ പെരിയാറ്റിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്ക്
Next Story