കാണുന്നില്ലേ അധികൃതരേ, ഈ റോഡിന്റെ അവസ്ഥ
text_fieldsതകർന്ന ശല്യാംപാറ-ചെങ്കുളം റോഡ്
അടിമാലി: തകർന്നുകിടക്കുന്ന ശല്യാംപാറ-ചെങ്കുളം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ പ്രക്ഷോഭത്തിലേക്ക്. ഒരുവർഷത്തിലേറെയായി രണ്ടര കിലോമീറ്റർ റോഡാണ് തകർന്നുകിടക്കുന്നത്. കുത്തിറക്കവും ഹെയർപിൻ വളവുകളും നിറഞ്ഞ ഈ റോഡിൽ വലിയ വളവുകളിൽ മെറ്റലും സോളിങ്ങും ഉൾപ്പെടെ തകർന്നുകിടക്കുകയാണ്. ഒന്നര അടിവരെ റോഡ് കുഴിഞ്ഞ് പലയിടത്തും വൻ ഗർത്തങ്ങളാണ്. 10 മുതൽ 15 മീ. വരെ റോഡ് ഒലിച്ചുപോയ സ്ഥിതിയിലുമാണ്.
വിനോദ സഞ്ചാരികൾവരെ ഉപയോഗിക്കുന്ന ഈ റോഡിൽ അപകടം നിത്യസംഭവമാണ്. 600ലേറെ കുടുംബങ്ങൾ ഈ റോഡിനെ ആശ്രയിക്കുന്നു. റോഡിൽ പലയിടവും 75 ഡിഗ്രിക്ക് മുകളിൽ ചരിവുള്ള സ്ഥലങ്ങളാണ്. റോഡ് തകർന്നുകിടക്കുന്നതിനാൽ ടാക്സി വാഹനങ്ങൾ വരാൻ മടിക്കുന്നു. രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും പറ്റാത്ത സാഹചര്യമാണ്. എത്രയുംവേഗം റോഡ് നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

