റോ-റോ വെസലുകളിൽ ഒന്ന് കട്ടപ്പുറത്തായി; വലഞ്ഞ് യാത്രക്കാർ
text_fieldsറോ-റോ വെസലില്‍ കയറുന്നതിനായി കാത്തുനില്‍ക്കുന്ന ഇരുചക്രവാഹനങ്ങള്‍
ഫോർട്ട് കൊച്ചി: വൈപ്പിൻ-ഫോർട്ട് കൊച്ചി റോ-റോ വെസലില്‍ ഒന്ന് യന്ത്ര തകരാറിലായതോടെ ദുരിതത്തിലായി യാത്രക്കാര്‍. സേതു സാഗർ- 2 എന്ന വെസലാണ് കട്ടപുറത്തായത്. കഴിഞ്ഞ രണ്ടുദിവസങ്ങളായി വെസല്‍ വൈപ്പിന്‍ ജെട്ടിയില്‍ അറ്റകുറ്റ പണികള്‍ക്കായി കെട്ടിയിട്ടിരിക്കുകയാണ്.
യന്ത്രതകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തനം തീരാദുരിതമായി അഴിമുഖ യാത്ര മാറുമ്പോഴും അനക്കമില്ലാത്ത നഗരസഭ അധികൃതരുടെ നിലപാടില്‍ പ്രതിഷേധമുയരുകയാണ്. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ ഇത് അഞ്ചാം തവണയാണ് റോ-റോ തകരാറിലാകുന്നത്. ആയിരക്കണക്കിന് യാത്രക്കാരും നുറുകണക്കിന് വാഹനങ്ങളുമാണ് അഴിമുഖം കടക്കാനായി റോ-റോ വെസലിനെ ആശ്രയിക്കുന്നത്.
ഫോർട്ട്കൊച്ചി റോ-റോ ജെട്ടിയിൽനിന്ന് ആസ്പിൻവാൾ വരെയും ഫോർട്ട് വൈപ്പിൻ ജെട്ടിയിൽനിന്നും ഗോശ്രീ പാലം വരെയും മണിക്കൂറുകളാണ് വാഹനങ്ങള്‍ ക്യൂവിൽ കിടക്കുന്നത്. അടിയന്തരമായി റോ-റോയുടെ അറ്റകുറ്റപണികള്‍ നടത്തി റോ-റോ സർവിസ് ആരംഭിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
യന്ത്രതകരാര്‍ പരിഹരിക്കാൻ ശ്രമംനടത്തി വരികയാണെന്നും ഉടന്‍ റോ-റോ വെസല്‍ സര്‍വിസ് ആരംഭിക്കുമെന്നാണ് കിന്‍കോ അധികൃതര്‍ പറയുന്നത്. കൊച്ചി നഗരസഭയുടെ റോ-റോ സർവിസ് കോർപ്പറേഷൻ തന്നെ ഏറ്റെടുത്ത് നടത്തണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

