അഞ്ചിടത്ത് 1000 തികച്ച് നോട്ട
text_fieldsകൊച്ചി: ജില്ലയില് കാര്യമായ സ്വാധീനം ചെലുത്തിയോ എന്ന് ചോദിച്ചാല് അതൊരു മണ്ഡലത്തില് മാത്രം. പക്ഷേ, അഞ്ച് മണ്ഡലത്തില് 1000 കടന്നു.
ഒരു സ്ഥാനാര്ഥിയോടും മമതയില്ലാതെ നോട്ടയെ തെരഞ്ഞെടുത്തത് ജില്ലയില് 11,378 വോട്ടര്മാര്. മണ്ഡലത്തിലെ ലീഡിനെക്കാള് നോട്ട മുകളില് പോയത് തൃപ്പൂണിത്തുറയില്. ഇവിടെ നോട്ടക്ക് കിട്ടിയത് 1099വോട്ടുകള്. പക്ഷേ, ഏറ്റവും കൂടുതല് വോട്ട് നോട്ടക്ക് കിട്ടിയത് കളമശ്ശേരിയിലാണ്- 1518.
പിറവം-1109, എറണാകുളം-1042, പറവൂര്-1113 എന്നിവയാണ് നോട്ടക്ക് ആയിരത്തിലേറെ വോട്ട് വീണ മണ്ഡലങ്ങള്. പെരുമ്പാവൂരാണ് നോട്ടക്ക് ഏറ്റവും കുറവ് വോട്ട്-334.
മറ്റ് മണ്ഡലങ്ങളില് നോട്ടക്ക് വീണ വോട്ടുകള്: തൃക്കാക്കര-695, അങ്കമാലി-669, കുന്നത്തുനാട്-786, ആലുവ-939, കോതമംഗലം-414, പെരുമ്പാവൂര്-703, വൈപ്പിന്-528, മൂവാറ്റുപുഴ-427.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

