നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ കാറിൽ കഞ്ചാവ്
text_fieldsകിഴക്കമ്പലം: ഊരക്കാട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം കാർ വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞ സംഭവത്തിൽ തൊടുപുഴ സ്വദേശി ശ്രീരാജിനെ (26) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന രണ്ടാമൻ ബൈക്കിൽ കടന്നുകളഞ്ഞതായി നാട്ടുകാർ മൊഴി നൽകി. ഞായറാഴ്ച രാത്രി 8.45നായിരുന്നു ഊരക്കാട് മുരിങ്ങനാട്ട് ജയന്റെ വീട്ടുമുറ്റത്തേക്ക് കാർ 12 അടി താഴ്ചയിലേക്ക് മറിഞ്ഞത്.
അപകടത്തിൽപെട്ട കാറിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെടുത്തിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ ഒരാൾ ഓടി രക്ഷപ്പെടുന്നത് നാട്ടുകാർ കണ്ടിരുന്നു. കാറിന് പിന്നാലെ എത്തിയ ബൈക്കിലാണ് ഇയാൾ കടന്നുകളഞ്ഞതെന്നാണ് വിവരം. ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗിൽ കൂടുതൽ കഞ്ചാവ് ഉണ്ടായിരുന്നതായി നാട്ടുകാർ സംശയിക്കുന്നു.
യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു. അപകടം കണ്ടെത്തിയ നാട്ടുകാർ കാറിലുണ്ടായിരുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാറിനുള്ളിൽ കഞ്ചാവ് പൊതികൾ ശ്രദ്ധയിൽ പ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

