Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഏത്തക്കായ...

ഏത്തക്കായ വിലയുയരുന്നു; ഓണ വിഭവങ്ങൾക്ക് കൈപൊള്ളും

text_fields
bookmark_border
ഏത്തക്കായ വിലയുയരുന്നു; ഓണ വിഭവങ്ങൾക്ക് കൈപൊള്ളും
cancel

മൂ​വാ​റ്റു​പു​ഴ: ജി​ല്ല​യി​ൽ ഏ​ത്ത​ക്കാ​യ വി​ല​യു​യ​രു​ന്ന​തി​നാ​ൽ ഇ​ക്കു​റി ഓ​ണ വി​ഭ​വ​ങ്ങ​ൾ​ക്ക് കൈ​പൊ​ള്ളും. മൊ​ത്ത വി​പ​ണി​യി​ൽ 65 രൂ​പ​യാ​യി​രു​ന്നു ഒ​രു കി​ലോ ഏ​ത്ത​ക്കാ​യ​യു​ടെ വി​ല. ഏ​ത്ത പ​ഴ​ത്തി​ന്റെ വി​ല ഇ​പ്പോ​ൾ 80 ൽ ​എ​ത്തി. ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​താ​ണ് വി​ല​വ​ർ​ധ​വി​ന് കാ​ര​ണം. ഓ​ണ​മാ​കു​മ്പോ​ഴേ​ക്കും വി​ല നൂ​റി​ൽ എ​ത്തു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. ഇ​ത് ഓ​ണ​സ​ദ്യ​ക്ക് ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത ഉ​പ്പേ​രി​ക്ക് അ​ട​ക്കം വി​ല വ​ർ​ധ​ന​വ് വ​രു​ത്തും.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​ത്ത​ക്കാ​യ​ക്ക് ന്യാ​യ വി​ല​കി​ട്ടാ​താ​യ​തോ​ടെ കൃ​ഷി​യി​ൽ നി​ന്നും ക​ർ​ഷ​ക​ർ പി​ന്നോ​ക്കം പോ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തൊ​ന്നും വ​ക​വ​ക്കാ​തെ വീ​ണ്ടും ഏ​ത്ത​വാ​ഴ കൃ​ഷി ചെ​യ്ത​വ​ർ​ക്ക് ന​ല്ല വി​ല​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യും വാ​ഴ​ക്കൃ​ഷി​ചെ​യ്ത് വ​രു​ന്ന​ത്.

മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, പി​റ​വം, കു​ന്ന​ത്തു​നാ​ട്, കൂ​ത്താ​ട്ടു​കു​ളം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പ​ര​മ്പ​രാ​ഗ​ത​മാ​യി വാ​ഴ​ക്കൃ​ഷി ജീ​വി​ത​മാ​ർ​ഗ​മാ​ക്കി​യ വ​ലി​യൊ​രു വി​ഭാ​ഗം ക​ർ​ഷ​ക​രു​ണ്ട്. ഇ​തോ​ടൊ​പ്പം കു​ടും​ബ​ശ്രീ, ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും വ്യാ​പ​ക​മാ​യി വാ​ഴ​ക്കൃ​ഷി ന​ട​ത്തി​യി​രു​ന്നു. നേ​ന്ത്ര​ക്കാ​യ​ക്ക് വി​ല കൂ​ടി​യ​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്ത് വാ​യ്പ​യെ​ടു​ത്തും ക​ടം വാ​ങ്ങി​യു​മൊ​ക്കെ​യാ​ണ് പ​ല​രും കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്.

കാ​ലാ​വ​സ്ഥ മാ​റ്റം കൃ​ഷി​ക്ക് തി​രി​ച്ച​ടി​യാ​വു​ന്നു​ണ്ടെ​ങ്കി​ലും ന​ല്ല വി​ല ല​ഭി​ക്കു​ന്ന​ത് ക​ർ​ഷ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചു. പ​രി​മി​ത​മെ​ങ്കി​ലും ഇ​പ്പോ​ൾ പാ​ക​മാ​യി നി​ൽ​ക്കു​ന്ന വാ​ഴ​ത്തോ​ട്ട​ങ്ങ​ളി​ലെ ഓ​രോ നേ​ന്ത്ര​കു​ല​യും ഓ​ണ​ത്തി​ന് വി​പ​ണി​യി​ലെ​ത്തും. കേ​ടു​പ​റ്റാ​തെ ന​ല്ല നി​ല​യി​ൽ വ​ള​ർ​ന്നു​വ​ന്ന വാ​ഴ​യി​ൽ 20 കി​ലോ​യെ​ങ്കി​ലും തൂ​ക്കം വ​രു​ന്ന കു​ല​യു​ണ്ടാ​കും. ഏ​ക​ദേ​ശം ഒ​രു കു​ല​ക്ക് 1200 രൂ​പ​യോ​ളം ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കും. പു​റ​മെ​നി​ന്ന് ഏ​ത്ത​ക്കാ​യു​ടെ വ​ര​വ് കു​റ​ഞ്ഞ​താ​ണ് ഇ​വി​ടെ വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്.

കൂ​ടാ​തെ നേ​ന്ത്ര​ക്കാ​യ ഉ​പ​യോ​ഗി​ച്ച് നി​ര​വ​ധി വി​ഭ​വ​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ച്ച് വി​പ​ണി കീ​ഴ​ട​ക്കാ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ നേ​ന്ത്ര​ക്കാ​യ​യു​ടെ ഡി​മാ​ന്റ് കൂ​ടി. ഇ​പ്പോ​ഴ​ത്തെ ഡി​മാ​ന്റ് അ​നു​സ​രി​ച്ച് കി​ലോ​ക്ക് 100 രൂ​പ വ​രെ നേ​ന്ത്ര​കാ​യ​ക്ക് ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ഈ ​വ​ർ​ഷ​ത്തെ വാ​ഴ​ക്കൃ​ഷി മ​റ്റേ​തൊ​രു വ​ർ​ഷ​ത്തെ​ക്കാ​ളും മെ​ച്ച​മാ​ണെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dishesonambananaPrice Increase
News Summary - ഏത്തക്കായ വിലയുയരുന്നു; ഓണ വിഭവങ്ങൾക്ക് കൈപൊള്ളും
Next Story