വഴിയരികിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്തയാളെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി
text_fieldsകൊച്ചി: വഴിയരികിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്ത കോർപറേഷൻ ഡിവിഷൻ കൗൺസിലറുടെ ഭർത്താവിനെ കാറിടിപ്പിച്ചു വീഴ്ത്തി അപകടപ്പെടുത്താൻ ശ്രമം. കടവന്ത്ര ഡിവിഷൻ കൗൺസിലർ സുജ ലോനപ്പെൻറ ഭർത്താവ് ചിലവന്നൂർ ചുള്ളിയാടൻ പി.വി. ലോനപ്പനെയാണ് കാറിടിപ്പിച്ചു വീഴ്ത്തിയത്. വലതുകാൽ പൊട്ടിയ ഇദ്ദേഹം കടവന്ത്ര ഇന്ദിരഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി ഒമ്പതോടെ കടവന്ത്ര അമലഭവൻ റോഡിലാണ് സംഭവം. ാത്രി വാഹനത്തിൽ ഇവിടെ സ്ഥിരമായി മാലിന്യം തള്ളിയിരുന്നതായി കൗൺസിലർ സുജ പറഞ്ഞു. പരിസരവാസികൾ കാവലിരുന്നാണ് മാലിന്യവുമായി എത്തുന്നവരെ പിടിച്ചുകൊണ്ടിരുന്നത്. വ്യാഴാഴ്ച രാത്രി മറ്റാരും ഇല്ലാതായപ്പോൾ ഭർത്താവ് കാവൽ നിന്നപ്പോഴാണ് സംഭവം അരങ്ങേറിയത്.
ഈ സമയം കാറിൽ എത്തി മാലിന്യം തള്ളിയ ആളോട് അവിടെ ഇടരുതെന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു. മാലിന്യം തിരികെ എടുത്തെങ്കിലും ഇരുവരും തമ്മിൽ വാക്തർക്കമുണ്ടായി. കൗൺസിലറുടെ ഭർത്താവാെണന്ന് ഇതിനിടെ ലോനപ്പൻ പറയുകയും ചെയ്തു.
പിന്നീട് കാറിൽ 250 മീറ്ററോളം ചിലവന്നൂർ റോഡിലേക്ക് മടങ്ങിയ ഇയാൾ തിരികെവന്ന് നടന്നുപോയ ഭർത്താവിെൻറ പിന്നിൽ കാറിടിപ്പിച്ചു വീഴ്ത്തുകയായിരുെന്നന്ന് സുജ പറഞ്ഞു. സംഭവത്തിൽ പ്രതിയായ പാലാരിവട്ടം ജനത സ്വദേശിയായ ആനന്ദ് മാർട്ടിനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കുന്നുംപുറം കൗൺസിലർ ജഗദാംബിക സുദർശനുനേരെ മാലിന്യം തള്ളാനെത്തിയ സ്ത്രീയുടെ സഹോദരനാണ് കൈയേറ്റത്തിന് മുതിർന്നതെന്ന് അവർ പറഞ്ഞു. കൗൺസിലർമാർക്ക് എതിരായ ആക്രമണങ്ങളിൽ പൊലീസ് നടപടിയെടുക്കണമെന്ന് മേയർ എം. അനിൽകുമാർ ആവശ്യപ്പെട്ടു. ഇടപ്പള്ളി ദേശീയപാതയിൽ കക്കൂസ് മാലിന്യം തള്ളുന്നത് ക്രിമിനൽ സംഘങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

