ഓട്ടത്തിനിടെ കാറിന് തീപിടിച്ചു
text_fieldsപാലാരിവട്ടം പാലത്തിന് സമീപം ബൈപാസ് ജങ്ഷനിൽ കാറിന് തീപിടിച്ചത് അണക്കുന്ന
അഗ്നിരക്ഷാസേന അംഗങ്ങൾ
കൊച്ചി: പാലാരിവട്ടം ബൈപാസില്‍ ഉബർ ടാക്സി കാറിന് തീപിടിച്ചു. യാത്രക്കാർ പരിേക്കൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചക്ക് 12ന് പൈപ്പ്‌ലൈന്‍ സിഗ്നലിന് സമീപമാണ് വൈറ്റിലയില്‍നിന്ന് ലുലു മാളിലേക്ക് പോയ കാറിന് തീപിടിച്ചത്. അയ്യപ്പന്‍കാവ് ഈസ്റ്റ് സ്വദേശി പ്രമോദിേൻറതാണ് വാഹനം.
കാറില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും നശിച്ചു. ബാറ്ററിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിെൻറ സി.എന്‍.ജി സിലിണ്ടറിന് ചോർച്ച ഉണ്ടായിരുന്നതായി അഗ്നിരക്ഷാസേന പറഞ്ഞു. ഗാന്ധിനഗര്‍ അഗ്നിരക്ഷാസേനയാണ് തീയണച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

