Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിണർ ശുചീകരിക്കാൻ ഇറങ്ങിയ ഗൃഹനാഥൻ അവശനായി കിണറ്റിൽ കുടുങ്ങി; അഗ്നിരക്ഷാസംഘം രക്ഷപ്പെടുത്തി

text_fields
bookmark_border
കിണർ ശുചീകരിക്കാൻ ഇറങ്ങിയ ഗൃഹനാഥൻ അവശനായി കിണറ്റിൽ കുടുങ്ങി; അഗ്നിരക്ഷാസംഘം രക്ഷപ്പെടുത്തി
cancel
camera_alt

കി​ണ​റി​ൽ കു​ടു​ങ്ങി​യ റെ​ജി​കു​മാ​റി​നെ അ​ഗ്നി​ര​ക്ഷാ​സം​ഘം ക​ര​ക്കെ​ത്തി​ക്കു​ന്നു

ആലുവ: വീട്ടിലെ കിണർ ശുചീകരിക്കാനിറങ്ങിയ ഗൃഹനാഥൻ കിണറ്റിൽ കുടുങ്ങി. കുട്ടമശേരി സൗത്ത് ചാലക്കൽ പുലയംതുരുത്തിൽ പി.കെ. റെജികുമാറിനെ (49) ആണ് ആലുവ അഗ്നിരക്ഷാസംഘം രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. 30 അടിയോളം ആഴവും അഞ്ചടി വെള്ളവുമുള്ള കിണർ ശുചീകരിക്കാനാണ് റെജികുമാർ ഇറങ്ങിയത്. ഭാര്യയും മക്കളുമാണ് സഹായികളായി ഉണ്ടായിരുന്നത്.

ചെളിയെല്ലാം കോരിമാറ്റിയ ശേഷം കയറിൽ തൂങ്ങി കരയിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ കഴിയാതെ തളരുകയായിരുന്നു. തുടർന്ന് വീട്ടുകാർ ആലുവ അഗ്നിരക്ഷാസംഘത്തെ വിവരം അറിയിച്ചു. ഫയർമാൻ എം. സജാദ് കിണറ്റിൽ ഇറങ്ങി റെജിയെ വലക്കുള്ളിൽ ഇരുത്തി കരയിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A householder who went out to clean a well became trapped in the well and was rescued by the fire brigade.
Next Story