Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഫിറ്റ്​നസില്ലാതെ ഓടിയ...

ഫിറ്റ്​നസില്ലാതെ ഓടിയ ടൂറിസ്റ്റ്​ ബസ്​ പിടികൂടി

text_fields
bookmark_border
ഫിറ്റ്​നസില്ലാതെ ഓടിയ ടൂറിസ്റ്റ്​ ബസ്​ പിടികൂടി
cancel
camera_alt

ഫി​റ്റ്​​ന​സി​ല്ലാ​തെ കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​യ ടൂ​റി​സ​​റ്റ്​ ബ​സ്​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ പി​ടി​കൂ​ടി​യ​പ്പോ​ൾ

ആ​ല​പ്പു​ഴ: ഫി​റ്റ്​​​ന​സി​ല്ലാ​തെ ഓ​ടി​യ ടൂ​റി​സ്റ്റ്​ ബ​സ്​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ പി​ടി​കൂ​ടി. 7500 രൂ​പ പി​ഴ​യീ​ടാ​ക്കി. ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കാ​ൻ ന​ട​പ​ടി​ക്ക്​ ശി​പാ​ർ​ശ. കോ​ഴി​ക്കോ​ട്​ പേ​രാ​മ്പ്ര​യി​ൽ​നി​ന്ന്​ ആ​ല​പ്പു​ഴ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്​ എ​ത്തി​യ കെ.​എ​ൽ 23 എ​ഫ്​ 5787 ‘മാം​ഗോ ഹോ​ളി​ഡേ​സ്’ ബ​സാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. ​

ശ​നി​യാ​ഴ്ച രാ​വി​ലെ 11.30ന്​ ​ആ​ല​പ്പു​ഴ ബീ​ച്ചി​ന്​ സ​മീ​പം ആ​ർ.​ടി.​ഒ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 44 പേ​​രെ​യും മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ യാ​ത്ര​തു​ട​രാ​ൻ അ​നു​വ​ദി​ച്ചു.

ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്​​പെ​ൻ​ഡ്​ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക്ക്​ ശി​പാ​ർ​ശ ചെ​യ്​​തു​വെ​ന്നും നി​യ​മം ലം​ഘി​ച്ച്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും​ ആ​ർ.​ടി.​ഒ ജി.​എ​സ്. സ​ജി​പ്ര​സാ​ദ്​ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​ക്ക്​ ആ​ർ.​ടി.​ഒ ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി. ​അ​നൂ​പ്, എം.​ആ​ർ. ഷി​ബു​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fitnesstourist bus
News Summary - The tourist who ran without fitness was caught by the bus
Next Story