മാവേലിക്കര: കേള്‍വിശക്തി നഷ്ടമായ നാലരവയസ്സുകാരി ചികിത്സ സഹായം തേടുന്നു. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് 20ാം വാര്‍ഡില്‍ പേള കൊച്ചുപടീറ്റതില്‍ വീട്ടില്‍ കാര്‍ത്തിക്-സൗമ്യ ദമ്പതികളുടെ മകള്‍ ശിവാനി കാര്‍ത്തിക്കാണ് സഹായം തേടുന്നത്.
തിരുവനന്തപുരം നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയും തെറപ്പിയും നടന്നുവരുകയാണ്. കേള്‍വിശക്തി തിരികെ ലഭിക്കാന്‍ കോക്ലിയര്‍ ഇംപ്ലാേൻറഷന്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് നിര്‍ദേശം. ഇതിന് 15 ലക്ഷം രൂപയോളം ചെലവുവരും.
തുക സമാഹരിക്കാൻ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻറ് സി. കൃഷ്ണമ്മ കണ്‍വീനറായും അഡ്വ. സജികുമാര്‍ ചെയര്‍മാനായും ചികിത്സ സഹായ സമിതി രൂപവത്കരിച്ചു. എസ്.ബി.ഐ ചെട്ടികുളങ്ങര ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 39762849592. ഐ.എഫ്.എസ്.സി കോഡ്: SBIN0070934.