കാറും വാനും കൂട്ടിയിടിച്ച് കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്
text_fieldsമണ്ണഞ്ചേരി: റോഡിനു കുറുകെ എത്തിയ ബൈക്ക് യാത്രികനെ രക്ഷിക്കാൻ വെട്ടിച്ച കാർ മറ്റൊരു വാനുമായി ഇടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്കേറ്റു. മണ്ണഞ്ചേരി കാവുങ്കൽ പണിക്കാപറമ്പിൽ രതീഷ് (33), ഭാര്യ സേതുലക്ഷ്മി (31), മകൾ ആരാധ്യ (രണ്ട്), രതീഷിെൻറ മാതാവ് സതിയമ്മ (55), ബന്ധു അശ്വിനി (19) എന്നിവർക്കാണ് പരിക്കേറ്റത്.
ദേശീയപാതയിൽ മായിത്തറക്ക് തെക്ക് ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ചേർത്തലയിൽ ബന്ധുവിെൻറ വീട്ടിൽ പോയി മടങ്ങുകയായിരുന്ന രതീഷിെൻറ കാറാണ് എതിരെ വന്ന കോന്നി സ്വദേശികളുടെ വാനുമായി ഇടിച്ചത്. കാറിെൻറ മുൻഭാഗം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവർക്ക് തലക്കും പരിക്കുണ്ട്. വാനിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ പൊലീസ് സമീപത്തെ ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

