കോവിഡാനന്തര വ്യായാമം: സച്ചിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്
text_fieldsഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടംനേടിയ സച്ചിൻ സോമൻ
കുട്ടനാട്: കോവിഡാനന്തര വ്യായാമത്തിെൻറ ഭാഗമായി 18 മണിക്കൂർ നിർത്താതെ നടന്ന സച്ചിൻ ഇന്ത്യ ബുക്ക് ഓഫ് റെക്കാഡിൽ ഇടംനേടി. നീരേറ്റുപുറം പട്ടരുപറമ്പിൽ സോമകുറുപ്പിെൻറയും വിജയലക്ഷ്മിയുടെയും മകനായ സച്ചിനാണ് (24) ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടംപിടിച്ചത്.
കോവിഡ് ഭേദമായതിനുശേഷം നടത്തം പരിശീലിച്ചിരുന്ന സച്ചിൻ കഴിഞ്ഞ ജൂലൈ 10ന് രാത്രി 12 മുതൽ അടുത്ത ദിവസം വൈകീട്ട് 10.55 വരെ 18 മണിക്കൂർകൊണ്ട് 75.5 കി.മീ. നടന്നു. 1,10,072 സ്റ്റെപ്പുകൾ മൊബൈൽ ആപ്പുകളുടെ സഹായത്തോടെ പൂർത്തീകരിച്ചാണ് റെക്കോഡിന് അർഹത നേടിയത്. നടത്തം പൂർത്തിയാക്കിയ സച്ചിൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിന് അപേക്ഷ നൽകിയിരുന്നു.
ഇതിെൻറ ജൂറി അംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് സച്ചിൻ അവാർഡിന് അർഹനായത്. മുംബൈ സ്വദേശി ബാലാജി സൂര്യവൻഷിയുടെ റെക്കോഡായ 20 മണിക്കൂറിൽ 67.8 കി.മീ. 1,00,128 സ്റ്റെപ്പുകൾ എന്ന റെക്കോഡാണ് സച്ചിൻ മറികടന്നത്.

