Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightകാ​യം​കു​ളം:...

കാ​യം​കു​ളം: ചു​വ​ന്നു​തു​ടു​ത്ത മ​ണ്ഡ​ലം

text_fields
bookmark_border
കാ​യം​കു​ളം: ചു​വ​ന്നു​തു​ടു​ത്ത മ​ണ്ഡ​ലം
cancel

കാ​യം​കു​ളം: ഇ​രു​മു​ന്ന​ണി​ക​ളെ​യും മാ​റി​മാ​റി തു​ണ​ച്ചി​ട്ടു​ള്ള മ​ണ്ഡ​ലം ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി ഇ​ട​ത് രാ​ഷ്ട്രീ​യ​ത്തോ​ട് ചേ​ർ​ന്നാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ക​രു​ത്താ​ൻ​മാ​രെ വി​ജ​യി​പ്പി​ക്കു​ക​യും പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​വും മ​ണ്ഡ​ല​ത്തി​നു​ണ്ട്. മ​ന്ത്രി​മാ​രാ​യി​രു​ന്ന എം.​കെ. ഹേ​മ​ച​ന്ദ്ര​നും ത​ച്ച​ടി പ്ര​ഭാ​ക​ര​നും ജി. ​സു​ധാ​ക​ര​നും പ​രാ​ജ​യം അ​റി​ഞ്ഞ മ​ണ്ഡ​ലം. സം​സ്ഥാ​നം നി​ല​വി​ൽ വ​ന്ന​തി​ന് ശേ​ഷം 1957ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ലെ കെ.​ഒ. ഐ​ഷാ​ബാ​യി​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഇ.​എം.​എ​സ് മ​ന്ത്രി​സ​ഭ​യി​ലെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യും ഇ​വ​ർ ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. 1960ൽ ​കോ​ൺ​ഗ്ര​സി​ലെ എം.​കെ. ഹേ​മ​ച​ന്ദ്ര​നെ​യും ഐ​ഷാ​ബാ​യി പ​രാ​ജ​യ​പ്പെ​ടു​ത്തി. 65ൽ ​സി.​പി.​എ​മ്മി​ലെ പി.​കെ. സു​കു​മാ​ര​ൻ കോ​ൺ​ഗ്ര​സി​ലെ ത​ച്ച​ടി പ്ര​ഭാ​ക​ര​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. എ​ന്നാ​ൽ ഒ​രു ക​ക്ഷി​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ നി​യ​മ​സ​ഭ പി​രി​ച്ചു​വി​ട്ട​തി​നാ​ൽ സു​കു​മാ​ര​ന് എം.​എ​ൽ.​എ​യാ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. 67ൽ ​പി.​എ​സ്.​പി​യി​ലെ പി.​കെ. കു​ഞ്ഞി​ന് മു​ന്നി​ലും ത​ച്ച​ടി പ്ര​ഭാ​ക​ര​ന് അ​ടി​പ​ത​റി. 70ലും 77​ലും തു​ണ്ട​ത്തി​ൽ കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള​യി​ലൂ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ല​ത്തി​ൽ വി​ജ​യം നേ​ടു​ന്ന​ത്. 80ൽ ​കോ​ൺ​ഗ്ര​സ്-​യു ബാ​ന​റി​ൽ മ​ത്സ​രി​ച്ച ത​ച്ച​ടി പ്ര​ഭാ​ക​ര​നി​ലൂ​ടെ ഇ​ട​തു​പ​ക്ഷം വീ​ണ്ടും മ​ണ്ഡ​ലം തി​രി​കെ പി​ടി​ച്ചു. 82ൽ ​കോ​ൺ​ഗ്ര​സു​കാ​ര​നാ​യി മ​ത്സ​രി​ച്ച ത​ച്ച​ടി കോ​ൺ​ഗ്ര​സ്-​എ​സി​ലെ എം.​കെ. രാ​ഘ​വ​നെ തോ​ൽ​പ്പി​ച്ചു. 87ൽ ​സി.​പി.​എ​മ്മി​ലെ എം.​ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​നി​ലൂ​ടെ മ​ണ്ഡ​ലം വീ​ണ്ടും ഇ​ട​ത്തോ​ട്ട് ചാ​ഞ്ഞു. 91ൽ ​എം.​ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​നെ നി​സാ​ര​വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ത​ച്ച​ടി​യി​ലൂ​ടെ വീ​ണ്ടും കോ​ൺ​ഗ്ര​സ് നേ​ടി. 96ൽ ​സി.​പി.​എ​മ്മി​ലെ ജി. ​സു​ധാ​ക​ര​ൻ ത​ച്ച​ടി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

2001ൽ ​സു​ധാ​ക​ര​നെ കോ​ൺ​ഗ്ര​സി​ലെ എം.​എം. ഹ​സ​ൻ തോ​ൽ​പ്പി​ച്ചു. തു​ട​ർ​ന്ന് 2006ലും 2011 ​ലും സി.​പി.​എ​മ്മി​ലെ സി.​കെ. സ​ദാ​ശി​വ​നാ​ണ് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. 2016 മു​ത​ൽ സി.​പി.​എ​മ്മി​ലെ അ​ഡ്വ. യു. ​പ്ര​തി​ഭ​യാ​ണ് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. 2016ൽ ​എം. ലി​ജു​വി​നെ​യും 2021ൽ ​അ​രി​ത ബാ​ബു​വി​നെ​യു​മാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​ക്കു​റി​യും ഇ​ട​തു​പ​ക്ഷ​ത്തി​നാ​യി പ്ര​തി​ഭ ത​ന്നെ മ​ത്സ​ര ക​ള​ത്തി​ലി​റ​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന ല​ഭി​ക്കു​ന്ന​ത്.

ന​ഗ​ര​വും ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളും ചേ​ർ​ന്ന മ​ണ്ഡ​ലം

കാ​യം​കു​ളം ന​ഗ​ര​സ​ഭ​യും പ​ത്തി​യൂ​ർ, ചെ​ട്ടി​കു​ള​ങ്ങ​ര, ഭ​ര​ണി​ക്കാ​വ്, കൃ​ഷ്ണ​പു​രം, ദേ​വി​കു​ള​ങ്ങ​ര, ക​ണ്ട​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ ന​ഗ​ര​സ​ഭ​യും കൃ​ഷ്ണ​പു​ര​വും മാ​ത്ര​മാ​ണ് യു.​ഡി.​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള​ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ട ഇ​ട​തു​പ​ക്ഷം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​നി​ല​യി​ൽ വ്യ​ക്ത​മാ​യ മു​ന്നേ​റ്റ​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ടി​ന്‍റെ മു​ന്നേ​റ്റം നി​ല​നി​ർ​ത്താ​നാ​യി. ലോ​ക്സ​ഭ​യി​ൽ എ​ൻ.​ഡി.​എ ന​ട​ത്തി​യ മു​ന്നേ​റ്റ​ത്തെ ത​ട​ഞ്ഞാ​ണ് എ​ൽ.​ഡി.​എ​ഫ് നേ​ട്ടം കൊ​യ്ത​ത്. ഏ​ഴാ​യി​ര​ത്തോ​ളം വോ​ട്ടി​ന്‍റെ മു​ൻ​തൂ​ക്ക​മാ​ണ് ഇ​ട​തി​നു​ള്ള​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ​തി​ന്‍റെ മൂ​ന്നി​ര​ട്ടി വോ​ട്ടാ​ണ് എ​ൻ.​ഡി.​എ​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ​യി​ൽ ല​ഭി​ച്ച 11,000 വോ​ട്ടി​ൽ​നി​ന്ന് 33,000 ആ​യി​ട്ടാ​ണ് വോ​ട്ട് ഉ​യ​ർ​ത്തി​യ​ത്. 77,000 വോ​ട്ട് ല​ഭി​ച്ച എ​ൽ.​ഡി.​എ​ഫി​ന് 64,000 ഉം 71,000 ​വോ​ട്ട് നേ​ടി​യ യു.​ഡി.​എ​ഫി​ന് 57,000 വോ​ട്ടു​മാ​ണ് ത​ദ്ദേ​ശ​ത്തി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

വി​ക​സ​ന​ത്തി​ന് കാ​തോ​ർ​ത്ത്

റോ​ഡു​ക​ളു​ടെ വി​ക​സ​ന​മാ​ണ് ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തെ നേ​ട്ട​മാ​യി എ​ടു​ത്തു​കാ​ണി​ക്കാ​ൻ ക​ഴി​യു​ന്ന​ത്. ഇ​തി​നാ​യി കോ​ടി​ക​ളാ​ണ് ചെ​ല​വ​ഴി​ക്ക​പ്പെ​ട്ട​ത്. സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ലും ഫ​ണ്ട് ചെ​ല​വ​ഴി​ക്ക​പ്പെ​ട്ടു. ന​ഗ​ര​ത്തി​ലെ പാ​ല​ങ്ങ​ൾ പു​തു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഗ​വ. ആ​ശു​പ​ത്രി​ക്കാ​യി ബ​ഹു​നി​ല കെ​ട്ടി​ടം ഉ​യ​രു​ന്നു. മ​ൾ​ട്ടി​പ്ല​ക്സ് തി​യേ​റ്റ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന​ത് പോ​രാ​യ്മ​യാ​ണ്. പൊ​ളി​ച്ചി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ പു​തി​യ കെ​ട്ടി​ട​ത്തി​നു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രു​ന്നു. കാ​യ​ലോ​ര വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​വും അ​തി​ർ​ത്തി​ച്ചി​റ പ​ദ്ധ​തി​യും പൂ​ർ​ത്തി​യാ​ക്കാ​നാ​കാ​ത്ത​തും വീ​ഴ്ച​യാ​യി വി​ല​യി​രു​ത്തു​ന്നു. കൃ​ഷ്ണ​പു​രം റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും നി​ർ​മാ​ണ​ത്തി​ലേ​ക്ക് ക​ട​ക്കാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newskayamkulamelection
News Summary - Kayamkulam
Next Story