Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴ ബീച്ചിൽ...

ആലപ്പുഴ ബീച്ചിൽ അപകടക്കെണി; സഞ്ചാരികളെ വീഴ്ത്താൻ പാകത്തിൽ അപകടകരമായ വാരിക്കുഴികൾ

text_fields
bookmark_border
ആലപ്പുഴ ബീച്ചിൽ അപകടക്കെണി; സഞ്ചാരികളെ വീഴ്ത്താൻ പാകത്തിൽ അപകടകരമായ വാരിക്കുഴികൾ
cancel
camera_alt

ക​മ്പി​ക​ൾ ത​ള്ളി​നി​ൽ​ക്കു​ന്ന ഫൗ​ണ്ടേ​ഷ​ൻ, ആ​ല​പ്പു​ഴ ക​ട​പ്പു​റ​ത്ത്​ ഭീ​ഷ​ണി​യാ​യി നി​ല​കൊ​ള്ളു​ന്ന റി​ങ്ങും പു​റ​ത്തേ​ക്ക്​ ത​ള്ളി​നി​ൽ​ക്കു​ന്ന ക​മ്പി​ക​ളും

ആലപ്പുഴ: ബീച്ചിലൂടെ ഈ മഴക്കാലത്ത് കുട്ടികളുമായി നടക്കുന്നവർ ശ്രദ്ധിക്കണം... നിങ്ങളെ വീഴ്ത്താൻ പാകത്തിൽ നിറയെ വാരിക്കുഴികൾ ഒരുക്കിവെച്ചിട്ടുണ്ട്. കിണറുകളുടെ റിങ്ങിന് സമാനമായ കുഴികളിൽനിന്ന് പുറത്തേക്ക് തുറിച്ചുനിൽക്കുന്ന കമ്പികളിൽ കോർത്തുപോകാതെ സൂക്ഷിക്കുക.

സന്ദർശകർ കുട്ടികളുമായി വരുന്ന ബീച്ചിലെ തിരക്കേറിയ ഭാഗത്താണ് സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി നിർമാണം നടക്കുന്നിടത്ത് അപകടക്കെണി കാത്തിരിക്കുന്നത്. കോൺക്രീറ്റ് റിങ്ങുകൾക്കകത്ത് തൂണ് വാർക്കാനായി സ്ഥാപിച്ച കമ്പികൾ അപകടം ക്ഷണിച്ചുവരുത്തുന്ന നിലയിലാണ്. കടപ്പുറത്തെ മണ്ണിലൂടെ ഓടിച്ചാടി നടക്കുന്ന കുഞ്ഞുങ്ങൾ അബദ്ധത്തിൽ ഈ കുഴികളിൽ വീഴാൻ ഏറെ സാധ്യതയുണ്ട്. കൂടുതൽ പേർ വിനോദത്തിനായി വരുന്ന രാത്രികാലങ്ങളിൽ ഈ ഭാഗങ്ങളിൽ വെളിച്ചമില്ലാത്തത് മുതിർന്നവർക്കുപോലും ഭീഷണിയാണ്.

തൊട്ടടുത്തായി കോൺക്രീറ്റ് തറ കെട്ടിയതിന്‍റെയും കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നുണ്ട്. നിരവധി ആളുകൾ വരുന്നയിടത്ത് ഒരു മുന്നറിയിപ്പുമില്ലാതെയാണ് അലക്ഷ്യമായി നിർമാണം നടക്കുന്നത്. കടപ്പുറത്ത് വരുന്ന വിനോദ യാത്രക്കാർക്ക് ഇവിടത്തെ കച്ചവടക്കാരാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നത്. തലങ്ങും വിലങ്ങും പണി നടക്കുന്ന ബീച്ചിലൂടെയുള്ള സഞ്ചാരം അപകടം ക്ഷണിച്ചുവരുത്തുന്ന വിധമാണെന്നും എന്നാണ് ഇതിനൊരറുതിയുണ്ടാവുകയെന്നും പരിസരത്തെ കച്ചവടക്കാർ പരാതി പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzha beachpotholesdanger trap
News Summary - Danger trap at Alappuzha beach; dangerous potholes that can cause tourists to fall
Next Story