അരൂർ-തുറവൂർ ഉയരപ്പാത നിർമാണം: പൊടിശല്യം രൂക്ഷം
text_fieldsഅരൂർ-തുറവൂർ ദേശീയപാതയിൽ പൊടിപറത്തുന്ന വാഹനങ്ങൾ
അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ പൊടിശല്യം രൂക്ഷമായി. ഇതോടെ ജനങ്ങൾ ദുരിതത്തിലുമായി.
ഓട്ടോറിക്ഷയിലും ഇരുചക്ര വാഹനങ്ങളിലും സൈക്കിളിലും പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. പൊടിശല്യം മൂലം അരൂർ, തുറവൂർ മേഖലയിലെ സ്കൂൾ കുട്ടികൾ മാസ്ക് ധരിച്ചാണ് യാത്ര ചെയ്യുന്നത്.
13 കിലോമീറ്ററോളം നീളമുള്ള റോഡിന്റെ ഇരുഭാഗത്തുമുള്ള കടകളിൽ ഭൂരിഭാഗവും അടച്ചു. ശേഷിക്കുന്ന കടകൾ ഗ്ലാസ് ഉൾപ്പെടെയുള്ള മറകൾ സ്ഥാപിച്ചാണ് പ്രവർത്തിക്കുന്നത്.
ദിവസം നാലുനേരമെങ്കിലും വെള്ളമൊഴിച്ചാൽ കുറച്ചെങ്കിലും പൊടിക്ക് ശമനമുണ്ടാകും. എന്നാൽ, പേരിനു മാത്രം ഒരുതവണ വെള്ളം തളിക്കുക മാത്രമാണ് നിർമാണ കമ്പനി അധികൃതർ ചെയ്യുന്നതെന്ന് വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

