കോടതി വിലക്ക് ലംഘിച്ച് വസ്തു കൈയേറി; ആറു പേർക്കെതിരെ കേസ്
text_fieldsചേർത്തല: കോടതി ഇഞ്ചങ്ഷൻ ഓർഡർ നിലനിൽക്കുന്ന വസ്തുവിൽ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് നാശനഷ്ടം വരുത്തുകയും വേലി പൊളിക്കുകയും ചെയ്തതിന് ആറു പേർക്കെതിരെ കേസെടുത്തു.
ചിറ്റയിൽ പുത്തൻവീട്ടിൽ രതീഷ്, രശ്മി, രമാദേവി, അടയത്തുവെളി പരമേശ്വരൻ നായർ, ശ്രീകാന്ത്, കണ്ടാലറിയുന്ന സിബി എന്നിവർക്കെതിരെയാണ് ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പൂച്ചാക്കൽ പൊലീസ് കേസെടുത്തത്.
പാണാവള്ളി ഷാലിമാറിൽ റാഫി ഷാഹുൽ ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 2024 ജൂൺ ഒന്നിനും 22നും ഇടയിൽ വസ്തുവിൽ അന:ധികൃതമായി കൈയേറി വേലി പൊളിച്ചുവെന്നാണ് ആസ്പദമായ സംഭവം.

