Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചേർത്തല ഇരുമ്പുപാലം:...

ചേർത്തല ഇരുമ്പുപാലം: ഇന്നു മുതൽ ഗതാഗത നിയന്ത്രണം

text_fields
bookmark_border
ചേർത്തല ഇരുമ്പുപാലം: ഇന്നു മുതൽ ഗതാഗത നിയന്ത്രണം
cancel

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ന​ഗ​ര​ത്തി​ലെ ഇ​രു​മ്പു​പാ​ല​ത്തി​ന് ബ​ല​ക്ഷ​യം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കും. പാ​ല​ത്തി​ലൂ​ടെ ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ഷേ​ർ​ളി ഭാ​ർ​ഗ​വ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ന​ഗ​ര​സ​ഭ ട്രാ​ഫി​ക് ക​മ്മി​റ്റി​യി​ലാ​ണ് തീ​രു​മാ​നം. ചേ​ർ​ത്ത​ല​യി​ലേ​ക്ക് വ​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ എ​ക്സ്​​റേ ജ​ങ്​​ഷ​ൻ​വ​ഴി സ്റ്റാ​ൻ​ഡി​ലേ​ക്കും തി​രി​ച്ചും സ​ർ​വി​സ് ന​ട​ത്തും.

അ​രൂ​ക്കു​റ്റി, ത​വ​ണ​ക്ക​ട​വ്, കോ​ട്ട​യം, മു​ഹ​മ്മ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന പ്രൈ​വ​റ്റ് ബ​സു​ക​ൾ ഹൈ​വേ വ​ഴി പൊ​ലീ​സ് സ്റ്റേ​ഷ​ൻ ജ​ങ്​​ഷ​നി​ലൂ​ടെ പ്രൈ​വ​റ്റ് ബ​സ്​​സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്ക​ണം. ടു​വീ​ല​ർ, കാ​ർ, പി​ക്അ​പ്, ഓ​ട്ടോ തു​ട​ങ്ങി​യ ചെ​റു​വാ​ഹ​ന​ങ്ങ​ൾ മാ​ത്രം പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ഇ​രു​മ്പു​പാ​ല​ത്തി​ലൂ​ടെ ഭാ​ര​വ​ണ്ടി​ക​ളു​ടെ ഗ​താ​ഗ​തം നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള സൂ​ച​ന ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദി​ന്റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ക​ൺ​സ​ൾ​ട്ട​ന്റ് ജോ​സ് കു​ര്യ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കി​ഫ്ബി സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം പാ​ലം പ​രി​ശോ​ധി​ച്ചി​രു​ന്നു. മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക്യാ​മ്പ് ഓ​ഫി​സി​ൽ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ, പൊ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന, കെ.​ആ​ർ.​എ​ഫ്.​ബി, പൊ​തു​മ​രാ​മ​ത്ത്, ജ​ല അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഈ ​തീ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച ട്രാ​ഫി​ക് ക​മ്മി​റ്റി ചേ​ർ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic controlalappuzhaCherthala Iron Bridge
News Summary - Cherthala Iron Bridge: Traffic control from today
Next Story