Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCharummooduchevron_right58 വോട്ടർമാർക്കു...

58 വോട്ടർമാർക്കു വേണ്ടി ഒരു ബൂത്ത്

text_fields
bookmark_border
58 വോട്ടർമാർക്കു വേണ്ടി ഒരു ബൂത്ത്
cancel
camera_alt

നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​ട്ടോ​റി​യ​ത്തി​ലെ പോ​ളി​ങ് സ്റ്റേ​ഷ​നി​ൽ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ അ​ന്തേ​വാ​സി​യാ​യ വ​യോ​ധി​ക

ചാ​രും​മൂ​ട്: ജി​ല്ല​യി​ൽ 58 വോ​ട്ട​ർ​മാ​ർ​ക്കു​വേ​ണ്ടി ഒ​രു ബൂ​ത്ത് പ്ര​വ​ർ​ത്തി​ച്ചു. നൂ​റ​നാ​ട് ല​പ്ര​സി സാ​നി​ട്ടോ​റി​യ​ത്തി​ലു​ള്ള താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ 177 ാം ന​മ്പ​ർ ബൂ​ത്താ​ണി​ത്.

രാ​ജ​ഭ​ര​ണ​കാ​ല​ത്ത് കു​ഷ്ഠ​രോ​ഗം ബാ​ധി​ച്ച​വ​രെ താ​മ​സി​പ്പി​ച്ച് ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ക്ക​പ്പെ​ട്ട സ്ഥാ​പ​ന​മാ​ണി​ത്. അ​ക്കാ​ല​ത്തു​ത​ന്നെ നി​ർ​മി​ക്ക​പ്പെ​ട്ട ന​ഴ്സി​ങ് റൂം ​കെ​ട്ടി​ട​മാ​ണ് പോ​ളി​ങ് സ്റ്റേ​ഷ​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. മു​മ്പ് സ്ത്രീ​ക​ള​ട​ക്കം 1200 ഓ​ളം അ​ന്തേ​വാ​സി​ക​ൾ വ​രെ ഇ​വി​ടെ വോ​ട്ട​ർ​മാ​രാ​യി ഉ​ണ്ടാ​യി​രു​ന്നു. കാ​ല​ക്ര​മ​ത്തി​ൽ അ​ന്തേ​വാ​സി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ്​ 58 ൽ ​എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ഭൂ​രി​ഭാ​ഗം അ​ന്തേ​വാ​സി​ക​ൾ​ക്കും സ്വ​യ​​മെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ത​ടി​കൊ​ണ്ടു​ള്ള ഉ​രു​ട്ടു​വ​ണ്ടി​ക​ളി​ലാ​ണ് പോ​ളി​ങ് ബൂ​ത്തി​ൽ കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഓ​ട്ടോ​യി​ലാ​ണ് അ​വ​രെ എ​ത്തി​ക്കു​ന്ന​ത്. നേ​ര​ത്തെ ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ട​ക്ക് നി​രോ​ധി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ത​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്ന് അ​ന്തേ​വാ​സി​ക​ൾ പ​റ​യു​ന്നു. 58 വോ​ട്ട​ർ​മാ​രി​ൽ 49 പേ​ർ വോ​ട്ടു​ചെ​യ്ത​താ​യാ​ണ് വി​വ​രം. ഇ​തി​ൽ ബൂ​ത്തി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത ആ​റു​പേ​രു​ടെ വോ​ട്ടു​ക​ൾ അ​വ​രു​ടെ അ​ടു​ത്തെ​ത്തി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votingelectionKerala Assembly Election 2026
News Summary - One booth for 58 voters
Next Story