Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവനിതദിനത്തിൽ നിയമനം;...

വനിതദിനത്തിൽ നിയമനം; ഗതാഗതം നിയന്ത്രിച്ച് വനിത ഹോം ഗാർഡുകൾ

text_fields
bookmark_border
women homeguards
cancel
camera_alt

ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി നി​യ​മ​നം ല​ഭി​ച്ച വ​നി​ത ഹോം ​ഗാ​ർ​ഡു​ക​ൾ

ആ​ല​പ്പു​ഴ: സ്ത്രീ ​ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി അ​ഞ്ച്​ വ​നി​ത ഹോം ​ഗാ​ർ​ഡു​ക​ളെ നി​യ​മി​ച്ചു. ര​ണ്ടു​പേ​രെ ചേ​ർ​ത്ത​ല സ​ബ്​ ഡി​വി​ഷ​നി​ലും മൂ​ന്ന​ു​പേ​രെ ആ​ല​പ്പു​ഴ സ​ബ്​ ഡി​വി​ഷ​നി​ലേ​ക്കു​മാ​ണ് നി​യ​മി​ച്ച​ത്.

ഇ​വ​ർ കാ​യം​കു​ളം അ​ഗ്​​നി​ര​ക്ഷാ നി​ല​യ​ത്തി​ലാ​ണ്​ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. വ​നി​ത​ദി​ന​ത്തി​ൽ നി​യ​മ​നം ല​ഭി​ച്ച ഇ​വ​ർ ചൊ​വ്വാ​ഴ്​​ച മു​ത​ൽ ചേ​ർ​ത്ത​ല​യി​ലും ആ​ല​പ്പു​ഴ​യി​ലും നി​ര​ത്തു​ക​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് ഇ​റ​ങ്ങി.

കേ​ര​ള പൊ​ലീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച ഒ​രാ​ളും സി.​ആ​ർ.​പി.​എ​ഫി​ൽ​നി​ന്ന് വി​ര​മി​ച്ച നാ​ലു​പേ​രു​മാ​ണ് ബാ​ച്ചി​ലു​ള്ള​ത്.

ആ​ർ​മി, നേ​വി എ​യ​ർ​ഫോ​ഴ്‌​സ്, പാ​രാ​മി​ലി​ട്ട​റി തു​ട​ങ്ങി​യ സൈ​നി​ക അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും പൊ​ലീ​സ്, ഫോ​റ​സ്​​റ്റ്, എ​ക്‌​സൈ​സ്, ജ​യി​ൽ തു​ട​ങ്ങി​യ സം​സ്ഥാ​ന സ​ർ​വി​സു​ക​ളി​ൽ​നി​ന്നും വി​ര​മി​ച്ച സേ​നാം​ഗ​ങ്ങ​ളെ​യാ​ണ് ഹോം ​ഗാ​ർ​ഡാ​യി നി​യ​മി​ക്കു​ന്ന​ത്.

Show Full Article
TAGS:Womens Day 2021 Women home guard Traffic control 
News Summary - Appointment on Women's Day; Women home guards controlling traffic
Next Story