Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതദ്ദേശ തെരഞ്ഞെടുപ്പ്​:...

തദ്ദേശ തെരഞ്ഞെടുപ്പ്​: ഇന്നുമുതൽ മാതൃകാ പെരുമാറ്റച്ചട്ടം

text_fields
bookmark_border
തദ്ദേശ തെരഞ്ഞെടുപ്പ്​: ഇന്നുമുതൽ മാതൃകാ പെരുമാറ്റച്ചട്ടം
cancel

തിരുവനന്തപുരം: ഡിസംബർ എട്ടുമുതൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ ഇന്നുമുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചു.

തിരഞ്ഞെടുപ്പ്​ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം, വോട്ടിങ്​ ​മെഷീൻ പരിശോധന എന്നിവ പുരോഗമിച്ച് വരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പു നടത്തിപ്പിന് രണ്ടുലക്ഷം സർക്കാർ ജീവനക്കാരെ കമീഷൻ നിയോഗിക്കും.

കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചാകും തിരഞ്ഞെടുപ്പ്. സ്ഥാനാർഥികളുടെ യോഗത്തിനും നിയന്ത്രണമുണ്ട്. ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകരുത്​. പോളിങ് സ്റ്റേഷനുകളിൽ സാനിറ്റൈസർ നിർബന്ധമാക്കും. നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ കാലാവധി ഈ മാസം 11 ന് അവസാനിക്കും. ഡിസംബര്‍ 31നകം പുതിയ ഭരണസമിതി നിലവില്‍ വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panchayath electionelection
News Summary - Local elections: Model code of conduct from today
Next Story