തിരുവനന്തപുരത്ത് സ്ഥാനാർഥി വാഹനാപകടത്തിൽ മരിച്ചു; വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു, അപകടത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
text_fieldsതിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ഥാനാർഥി മരിച്ചു. തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ് (60) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച ഞാറവിള-കരയടിവിള റോഡിലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങവേ ഓട്ടോ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവേയാണ് മരണം. വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
അതേസമയം, തെരഞ്ഞെടുപ്പ് തലേന്ന് സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.
സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം വാർഡിലും തെരഞ്ഞെടുപ്പ് മാറ്റി. കഴിഞ്ഞ ദിവസമാണ് യു.ഡി.എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ വട്ടത്ത് ഹസീന കുഴഞ്ഞ് വീണ് മരിച്ചത്. മൂന്നു മാസത്തിനുള്ളിൽ ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തമെന്നാണ് ചട്ടം. എന്നു വേണമെന്നത് കമീഷൻ തീരുമാനിക്കും. ഇവിടങ്ങളിൽ മത്സരരംഗത്തുള്ള മറ്റു സ്ഥാനാർഥികൾക്ക് വീണ്ടും നാമനിർദേശ പത്രിക സമർപ്പിക്കേണ്ടിവരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

