Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതലശ്ശേരിയിൽ എൽ.ഡി.എഫ്...

തലശ്ശേരിയിൽ എൽ.ഡി.എഫ് ഭൂരിപക്ഷം കുറഞ്ഞു; യു.ഡി.എഫിന് വോട്ടു കൂടി

text_fields
bookmark_border
തലശ്ശേരിയിൽ എൽ.ഡി.എഫ് ഭൂരിപക്ഷം കുറഞ്ഞു; യു.ഡി.എഫിന് വോട്ടു കൂടി
cancel

ത​ല​ശ്ശേ​രി: ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ല​ത്തി​ലെ ഭൂ​രി​പ​ക്ഷം പ​രി​ശോ​ധി​ക്കു​മ്പോ​ൾ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കാ​രാ​യി രാ​ജ​ന് ഇ​ത്ത​വ​ണ ല​ഭി​ച്ച ഭൂ​രി​പ​ക്ഷം വ​ലു​ത​ല്ല. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​പി. അ​ര​വി​ന്ദാ​ക്ഷ​നേ​ക്കാ​ൾ 36,801 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് എ.​എ​ൻ. ഷം​സീ​ർ ജ​യി​ച്ച​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ മ​ത്സ​രി​ച്ച കാ​രാ​യി രാ​ജ​ന്റെ ഭൂ​രി​പ​ക്ഷം 20,523. ക​ഴി​ഞ്ഞ ത​വ​ണ എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും ത​മ്മി​ലാ​ണ് നേ​ർ​ക്കു​നേ​ർ മ​ത്സ​രി​ച്ച​ത്. ബി.​ജെ.​പി​ക്ക് ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യി എ​ൻ. ഹ​രി​ദാ​സ് ന​ൽ​കി​യ പ​ത്രി​ക സൂ​ക്ഷ്‌​മ പ​രി​ശോ​ധ​ന​ക്കൊ​ടു​വി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ് 81,810, യു.​ഡി.​എ​ഫ് 45,009 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വോ​ട്ടി​ങ്ങ് നി​ല.

ഇ​ട​തു മു​ന്ന​ണി​ക്ക് ഏ​റെ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​മാ​ണ് ത​ല​ശ്ശേ​രി. ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ​യും, ക​തി​രൂ​ർ, എ​ര​ഞ്ഞോ​ളി, ന്യൂ​മാ​ഹി, പ​ന്ന്യ​ന്നൂ​ർ, ചൊ​ക്ലി ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളും അ​ട​ങ്ങി​യ​താ​ണ് ത​ല​ശ്ശേ​രി മ​ണ്ഡ​ലം. ന​ഗ​ര​സ​ഭ​യും പ​ഞ്ചാ​യ​ത്തു​ക​ളും പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​ട​ത് മേ​ൽ​ക്കോ​യ്‌​മ​യി​ലാ​ണ്. ഇ​ത്ത​വ​ണ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന മൂ​ന്ന് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളും പു​തു​മു​ഖ​ങ്ങ​ളാ​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ 1,84,015 വോ​ട്ട​ർ​മാ​രാ​ണു​ണ്ടാ​യ​ത്. ആ​കെ 1,44,287 ബാ​ല​റ്റു​ക​ളാ​ണ് പെ​ട്ടി​യി​ലാ​യ​ത്. എ​ൽ.​ഡി.​എ​ഫി​ലെ കാ​രാ​യി രാ​ജ​ന് 69,743 വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ യു.​ഡി.​എ​ഫി​ലെ കെ.​പി. സാ​ജു​വി​ന് 49,220 ഉം, ​എ​ൻ.​ഡി.​എ​യി​ലെ ഒ. ​നി​ധീ​ഷി​ന് 22,754 ഉം ​വോ​ട്ടു​ക​ൾ ല​ഭി​ച്ചു. എ​സ്.​ഡി.​പി.​ഐ സ്ഥാ​നാ​ർ​ഥി എ.​സി. ജ​ലാ​ലു​ദ്ദീ​ന് 1444 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. അ​പ​ര​ന്മാ​രാ​യി മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന വി.​പി. രാ​ജ​ന് 69, വി.​പി. സാ​ജു​വി​ന് 240, ഒ.​പി. രാ​ജ​ന് 89 എ​ന്നി​ങ്ങ​നെ വോ​ട്ടു​ക​ൾ കി​ട്ടി​യ​പ്പോ​ൾ 728 വോ​ട്ടു​ക​ൾ നോ​ട്ട​യി​ലാ​യി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​പി. സാ​ജു​വി​ന് 4211 വോ​ട്ടു​ക​ൾ കൂ​ടു​ത​ൽ നേ​ടാ​നാ​യി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ഇ​ല്ലാ​താ​യ​പ്പോ​ൾ അ​വ​രു​ടെ വോ​ട്ടു​ക​ൾ ആ​രു​ടെ പെ​ട്ടി​യി​ലേ​ക്കാ​ണോ പോ​യ​ത് എ​ന്ന​ത് ചി​ക​ഞ്ഞു നോ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​ത്ത​വ​ണ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ഒ. ​നി​ധീ​ഷ് 22,754 വോ​ട്ടു​ക​ൾ പെ​ട്ടി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionUDFLDFAssembly Elections 2026
News Summary - LDF majority decreased in Thalassery; UDF votes increased.
Next Story