Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂമി കൈയേറ്റം: തോമസ്​...

ഭൂമി കൈയേറ്റം: തോമസ്​ ചാണ്ടിക്കെതിരെ വിജിലൻസ്​ ​ഇന്ന്​ റിപ്പോർട്ട്​ സമർപ്പിച്ചേക്കും

text_fields
bookmark_border
ഭൂമി കൈയേറ്റം: തോമസ്​ ചാണ്ടിക്കെതിരെ വിജിലൻസ്​ ​ഇന്ന്​ റിപ്പോർട്ട്​ സമർപ്പിച്ചേക്കും
cancel

കോ​ട്ട​യം: മു​ന്‍ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രാ​യ ത്വ​രി​താ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് വി​ജി​ല​ൻ​സ്​ ചൊ​വ്വാ​ഴ്​​ച കോ​ട്ട​യം വി​ജി​ല​ൻ​സ്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ സൂ​ച​ന. ആ​ല​പ്പു​ഴ ക​ല​ക്ട​ര്‍ ന​ല്‍കി​യ റി​പ്പോ​ര്‍ട്ടി​നെ സാ​ധൂ​ക​രി​ക്കു​ന്ന​താ​ണ്​ വി​ജി​ല​ന്‍സ് സം​ഘ​ത്തി​​െൻറ​യും റി​പ്പോ​ര്‍ട്ടെ​ന്നാ​ണ്​ സൂ​ച​ന. ലേ​ക്​​പാ​ല​സ് റി​സോ​ര്‍ട്ടി​ലേ​ക്കു​ള്ള റോ​ഡ്​ നി​ർ​മാ​ണ​ത്തി​ൽ നി​യ​മ​ലം​ഘ​ന​വും അ​ധി​കാ​ര ദു​ര്‍വി​നി​യോ​ഗ​വും ന​ട​ന്നി​ട്ടു​ണ്ടെ​ന്നും വി​ജി​ല​ന്‍സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. 

നേ​ര​ത്തേ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ 15 ദി​വ​സ​ത്തെ സാ​വ​കാ​ശം കൂ​ടി അ​ന്വേ​ഷ​ണ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്​ 19ലേ​ക്ക്​ മാ​റ്റി. തോ​മ​സ് ചാ​ണ്ടി​യു​ടെ ആ​ല​പ്പു​ഴ​യി​ലെ ലേ​ക്​​പാ​ല​സ് റി​സോ​ര്‍ട്ടി​ലേ​ക്ക്​ നി​ലം​നി​ക​ത്തി എം.​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച്​ റോ​ഡ് നി​ര്‍മി​ച്ചെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​വം​ബ​ര്‍ നാ​ലി​നാ​ണ്​ കോ​ട്ട​യം വി​ജി​ല​ന്‍സ് കോ​ട​തി ത്വ​രി​താ​ന്വേ​ഷ​ണ​ ഉ​ത്ത​ര​വി​ട്ട​ത്. ജ​ന​താ​ദ​ൾ എ​സ്​ നേ​താ​വാ​യി​രു​ന്ന സു​ഭാ​ഷ്​ തീ​ക്കാ​ട​​െൻറ പ​രാ​തി​യെ​ത്തു​ട​ര്‍ന്നാ​യി​രു​ന്നു ന​ട​പ​ടി. ക​ഴി​ഞ്ഞ​ത​വ​ണ കേ​സ്​ പ​രി​ഗ​ണി​ച്ച​പ്പോ​ൾ അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​യെ​ന്നും റി​പ്പോ​ര്‍ട്ട് ഡ​യ​റ​ക്ട​റു​ടെ പ​രി​ഗ​ണ​ന​ക്ക്​ ന​ല്‍കി​യെ​ന്നു​മാ​ണ്​ വി​ജി​ല​ന്‍സ് കോ​ട​തി​യെ അ​റി​യി​ച്ച​ത്. വി​ജി​ല​ന്‍സ് കോ​ട്ട​യം എ​സ്.​പി എം. ​ജോ​ണ്‍സ​ണ്‍ ജോ​സ​ഫ്, ഡി​വൈ.​എ​സ്.​പി എ​സ്. സു​രേ​ഷ്കു​മാ​ർ, സി.​ഐ റി​ജോ പി. ​ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthomas chandyland encroachmentVigilence Report
News Summary - Land Encroachment: Vigilance Report Against Thomas Chandi - Kerala News
Next Story