തോമസ് ചാണ്ടിയെ രക്ഷിക്കാനാണോ മുഖ്യമന്ത്രിയുടെ മൗനം -ഉമ്മൻചാണ്ടി
text_fieldsകുട്ടനാട്: മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഇത്രയേറെ ആരോപണങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തിനെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര പാര്‍ലമെൻറ് മണ്ഡലം പ്രസിഡൻറ് സജി ജോസഫ് നടത്തുന്ന 48 മണിക്കൂര്‍ നിരാഹാര സമരത്തിെൻറ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സത്യം ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി മൗനംവെടിഞ്ഞേ തീരൂവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്താണ് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് എല്‍.ഡി.എഫ് വാദം. യു.ഡി.എഫ് സര്‍ക്കാര്‍ തോമസ് ചാണ്ടിക്ക് ഇളവു ചെയ്ത് കൊടുത്തിട്ടുണ്ടെങ്കില്‍ അതും പരിശോധിക്കപ്പെടണം.
ഇതിെൻറ പേരിൽ മാധ്യമങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം ശരിയല്ലെന്നും തോമസ് ചാണ്ടി രാജിെവച്ചില്ലെങ്കില് അടുത്ത സമര മാര്‍ഗം കെ.പി.സി.സിയും പ്രതിപഷ നേതാവും തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
