Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൈയേറ്റം: വി.എസിന്‍റെ നിലപാടിനെ പിന്തുണക്കുന്നു -കുമ്മനം
text_fieldsbookmark_border
കോട്ടയം: മന്ത്രി തോമസ് ചാണ്ടിക്കും പി.വി. അന്‍വര്‍ എം.എൽ.എക്കുമെതിരെ ഉയര്‍ന്ന കൈയേറ്റ ആരോപണം അന്വേഷിക്കണമെന്ന ഭരണപരിഷ്‌കരണ കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദെൻറ ആവശ്യത്തെ പിന്തുണക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടിയുടെയും അൻവറിെൻറയും കാര്യത്തിൽ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. മൂന്നാർ കൈയേറ്റത്തിലടക്കം മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും രണ്ട് തട്ടിലാണ്. ഇതിന് ഉദാഹരണമാണ് തോമസ് ചാണ്ടിക്കും അൻവറിനുമെതിരെയുള്ള പരാതി സംബന്ധിച്ച് വിശദ റിപ്പോർട്ട് നൽകാൻ കലക്ടർമാരോട് റവന്യൂ മന്ത്രി ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
Next Story
