ലാൻസിയുടെ വിജയത്തിന് കടലോളം തിളക്കം
text_fieldsലാൻസി
പൊന്നാനി: കടലിനോട് മല്ലടിച്ച് ഉപജീവനം കഴിച്ചുകൂട്ടുന്ന ലത്തീഫിെൻറ സ്വപ്നങ്ങൾക്ക് നിറം പകർന്ന മകൾ ലാൻസിയുടെ എൻട്രസ് പരീക്ഷ വിജയത്തിന് കടലോളം തിളക്കം. കടലമ്മ ചാകരനൽകാതെ നിരാശപ്പെടുത്തുമ്പോഴും, ലത്തീഫിെൻറ ലക്ഷ്യം മകളെ വിജയതീരത്തെത്തിക്കുകയെന്നതായിരുന്നു.
പരിമിതികൾ വിജയവഴിയാക്കി മുന്നേറിയ ലാൻസി ഇത്തവണ ഒ.ബി.സി കാറ്റഗറിയിൽ 6258ാം റാങ്കുമായാണ് മുംബൈ ഐ.ഐ.ടിയിൽ കെമിസ്ട്രി പഠനത്തിന് യോഗ്യത നേടിയത്.
പൊന്നാനി കോടതിപ്പടിക്ക് സമീപം മത്സ്യത്തൊഴിലാളിയായ ഹാജിയാരത്ത് ലത്തീഫിെൻറ മകൾ ലാൻസി ചെറുപ്പം മുതൽ തന്നെ പഠനത്തിൽ മികവ് തെളിയിച്ചിട്ടുണ്ട്.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. കഴിഞ്ഞ വർഷം ഐ.ഐ.ടി പ്രവേശനത്തിന് എൻട്രസ് എഴുതിയെങ്കിലും പ്രതീക്ഷിച്ച റാങ്ക് ലഭിച്ചില്ല. എന്നാൽ നിരാശയില്ലാതെ വീണ്ടും എൻട്രസ് എഴുതിയ ലാൻസി ഇത്തവണ മികച്ച റാങ്ക് നേടിയാണ് ഐ.ഐ.ടിയിൽ പ്രവേശനം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

