Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബശ്രീയിലെ പ്രവര്‍ത്തന മികവ്: പതിനേഴ് വിഭാഗങ്ങളില്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

text_fields
bookmark_border
കുടുംബശ്രീയിലെ പ്രവര്‍ത്തന മികവ്:   പതിനേഴ് വിഭാഗങ്ങളില്‍ അവാര്‍ഡ് പ്രഖ്യാപിച്ചു
cancel

തിരുവനന്തപുരം: കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രവര്‍ത്തന മികവിന് സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ പതിനേഴ് വിഭാഗങ്ങളിലെ അവാര്‍ഡ് വിജയികളെ തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.ബി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

മികച്ച അയല്‍ക്കൂട്ട വിഭാഗം: ഒന്നാം സ്ഥാനം പൗര്‍ണ്ണമി അയല്‍ക്കൂട്ടം (സുല്‍ത്താന്‍ ബത്തേരി സി.ഡി.എസ്, വയനാട്) രണ്ടാം സ്ഥാനം ഭാഗ്യശ്രീ (ശ്രീകൃഷ്ണപുരം സി.ഡി.എസ്, പാലക്കാട്) മൂന്നാം സ്ഥാനം അശ്വതി അയല്‍ക്കൂട്ടം (തിരുവാണിയൂര്‍ സി.ഡി.എസ്, എറണാകുളം) എന്നിവ കരസ്ഥമാക്കി.

മികച്ച എ.ഡി.എസ് വിഭാഗം: തിച്ചൂര്‍ എ.ഡി.എസ് (വരവൂര്‍ സി.ഡി,എസ്, തൃശൂര്‍) ഒന്നാം സ്ഥാനവും പുന്നാംപറമ്പ് എ.ഡി.എസ്(ശ്രീകൃഷ്ണപുരം സി.ഡി.എസ്, പാലക്കാട്) രണ്ടാം സ്ഥാനവും മാട്ടറ എ.ഡി.എസ്(ഉളിക്കല്‍, കണ്ണൂര്‍) മൂന്നാം സ്ഥാനവും നേടി.

മികച്ച ഓക്സിലറി ഗ്രൂപ്: ഒന്നാം സ്ഥാനം വയനാട് സുല്‍ത്താന്‍ ബത്തേരി സി.ഡി.എസിലെ ധ്വനി. രണ്ടാം സ്ഥാനം പുനര്‍ജ്ജനി(പോര്‍ക്കുളം, തൃശൂര്‍), മൂന്നാം സ്ഥാനം കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ സി.ഡി.എസിലെ വിങ്ങ്സ് ഓഫ് ഫയറും ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സി.ഡി.എസിലെ വൈഭവം ഓക്സിലറി ഗ്രൂപ്പും പങ്കിട്ടു.

മികച്ച ജില്ലാ മിഷനുള്ള അവാര്‍ഡ് കൊല്ലം ജില്ലാ മിഷന്‍ നേടി. തൃശൂര്‍ ജില്ലാമിഷനാണ് രണ്ടാം സ്ഥാനം. എറണാകുളം, വയനാട് ജില്ലാ മിഷനുകള്‍ മൂന്നാം സ്ഥാനം പങ്കിട്ടു.

മികച്ച ഊരുസമിതി വിഭാഗത്തില്‍ പാലക്കാട് ജില്ലയിലെ അഗളി പഞ്ചായത്ത് സമിതിയിലെ ദൈവഗുണ്ഡ് ജെല്ലിപ്പാറ ഊരുസമിതിക്കാണ് ഒന്നാം സ്ഥാനം. വയനാട് ജില്ലയിലെ തിരുനെല്ലി സി.ഡി.എസിലെ സ്ത്രീശക്തി ഊരുസമിതിക്കാണ് രണ്ടാം സ്ഥാനം.

മികച്ച സംരംഭ ഗ്രൂപ്പ് വിഭാഗത്തില്‍ സഞ്ജീവനി ന്യൂട്രിമിക്സ് യൂണിറ്റ്(താഴെക്കാട് സി.ഡി.എസ്, മലപ്പുറം) ഒന്നാം സ്ഥാനവും ഐശ്വര്യ ശ്രീ അമൃതം ഫുഡ്സ്(തിരുമിറ്റക്കോട്, പാലക്കാട്) രണ്ടാം സ്ഥാനവും നന്‍മ ഫുഡ് പ്രോസസിങ്ങ് യൂണിറ്റ്(പൊഴുതന, വയനാട്) മൂന്നാം സ്ഥാനവും നേടി.

മികച്ച സംരംഭക വിഭാഗത്തില്‍ ശരീഫ(മലപ്പുറം നഗരസഭാ സി.ഡി.എസ്-2, മലപ്പുറം) ഒന്നാം സ്ഥാനവും ഏലിയാമ്മ ഫിലിപ്പ്(പനത്തടി, കാസര്‍കോട്) രണ്ടാം സ്ഥാനവും സന്ധ്യ ജെ(പുളിമാത്ത്, തിരുവനന്തപുരം) മൂന്നാം സ്ഥാനവും നേടി.

മികച്ച ഓക്സിലറി സംരംഭ വിഭാഗത്തില്‍ ടീം ഗ്രാമം (പൂതാടി, വയനാട്) ഒന്നാം സ്ഥാനവും, വണ്‍ 18 (വരവൂര്‍, തൃശൂര്‍) രണ്ടാം സ്ഥാനവും നേടി. എ.ജീസ് ആരണ്യകം ഹോംസ്റ്റേ ആന്‍ഡ് കഫേ (അമരമ്പലം, മലപ്പുറം)യ്ക്കാണ് മൂന്നാം സ്ഥാനം.

മികച്ച സി.ഡി.എസ്(സംയോജന പ്രവര്‍ത്തനം, തനതു പ്രവര്‍ത്തനം, ഭരണ നിര്‍വഹണം, മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തനം) വിഭാഗത്തില്‍ കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ സി.ഡി.എസിനാണ് ഒന്നാം സ്ഥാനം. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് സി.ഡി.എസ് രണ്ടാം സ്ഥാനവും തൃശൂര്‍ ജില്ലയിലെ വരവൂര്‍ സി.ഡി.എസ് മൂന്നാം സ്ഥാനവും നേടി.

മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനം, ജെന്‍ഡര്‍) വിഭാഗത്തില്‍ ഒന്നാം സ്ഥാനം തൃശൂര്‍ ജില്ലയിലെ വരവൂര്‍ സിഡി.എസ് നേടി. കിനാലൂര്‍-കരിന്തളം(കാസര്‍കോട്), കാവിലുംപാറ(കോഴിക്കോട്) രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

മികച്ച സി.ഡി.എസ്(ട്രൈബല്‍ പ്രവര്‍ത്തനം) വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഇടുക്കി ജില്ലയിലെ മറയൂര്‍ സി.ഡി.എസ് നേടി. വയനാട് ജില്ലയിലെ തിരുനെല്ലി സി.ഡി.എസിനാണ് രണ്ടാം സ്ഥാനം.

മികച്ച സി.ഡി.എസ്(കാര്‍ഷിക മേഖല, മൃഗസംരക്ഷണം) വിഭാഗത്തില്‍ വരവൂര്‍(തൃശൂര്‍) സി.ഡി.എസ് ഒന്നാം സ്ഥാനവും കാസര്‍കോട് ജില്ലയിലെ ബേഡഡുക്ക സി.ഡി.എസ് രണ്ടാം സ്ഥാനവും എറണാകുളം ജില്ലയിലെ വാളകം സി.ഡി.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മികച്ച സി.ഡി.എസ്(കാര്‍ഷികേതര ഉപജീവനം) വിഭാഗത്തില്‍ ഇടുക്കി ജില്ലയിലെ മരിയാപുരം സി.ഡി.എസ് ഒന്നാം സ്ഥാനം നേടി. മുട്ടില്‍(വയനാട്) രണ്ടാം സ്ഥാനവും ശാസ്താംകോട്ട(കൊല്ലം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മികച്ച സ്നേഹിത വിഭാഗത്തില്‍ മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം ജില്ലകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

മികച്ച ബഡ്സ് സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ പഴശ്ശിരാജ(മട്ടന്നൂര്‍ സി.ഡി.എസ്, കണ്ണൂര്‍) ബഡ്സ് സ്കൂളിനാണ് ഒന്നാം സ്ഥാനം. ബഡ്സ് പാരഡൈസ് സ്പെഷല്‍ സ്കൂള്‍(തിരുനെല്ലി, വയനാട്), സ്പെക്ട്രം സ്പെഷല്‍ സ്കൂള്‍(മാറഞ്ചേരി, മലപ്പുറം) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

മികച്ച ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍ വിഭാഗത്തില്‍ വാഴയൂര്‍(മലപ്പുറം)ജി.ആര്‍.സി ഒന്നാം സ്ഥാനവും നന്ദിയോട്(തിരുവനന്തപുരം) രണ്ടാം സ്ഥാനവും പള്ളിപ്പുറം(എറണാകുളം) മൂന്നാം സ്ഥാനവും നേടി.

മികച്ച പബ്ളിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ലയ്ക്കുള്ള ഒന്നാം സ്ഥാനവും കൊല്ലം ജില്ല കരസ്ഥമാക്കി. തൃശൂര്‍, എറണാകുളം ജില്ലാ മിഷനുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kudumbashree's operational excellence: Awards announced in seventeen categories
Next Story