Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബത്തേരിയിൽ നിന്ന്...

ബത്തേരിയിൽ നിന്ന് ഗുണ്ടൽപേട്ടിലേക്കുള്ള പ്രിയദർശിനി ബസിൽ വൻ തിരക്ക്; സർവീസ് നടത്താനാവില്ലെന്ന് ജീവനക്കാർ

text_fields
bookmark_border
KSRTC Priyadarshini
cancel

ബത്തേരി : ബത്തേരിയിൽ നിന്ന് ഗുണ്ടൽപേട്ടിലേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ യാത്രക്കാരുടെ അമിത തിരക്ക്. അനിയന്ത്രിതമായ തിരക്ക് ചൂണ്ടിക്കാട്ടി സർവീസ് നടത്താനാവില്ലെന്ന് ജീവനക്കാർ ആദ്യം പറഞ്ഞെങ്കിലും പിന്നീട് വ്യവസ്ഥകളോടെ ബസ് യാത്ര തുടർന്നു. ഇന്ന് രാവിലെ 10:30-ഓടെ ബത്തേരി പഴയ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ബസിൽ ഉൾക്കൊള്ളാവുന്നതിലധികം യാത്രക്കാർ കയറാൻ എത്തിയതാണ് പ്രശ്നത്തിന് കാരണമായത്. സ്ത്രീകളടക്കം ഇരുനൂറിലധികം യാത്രക്കാർ ബസിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതോടെ സ്ഥിതി നിയന്ത്രണാതീതമാവുകയായിരുന്നു. അമിത തിരക്ക് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാർ സർവീസ് നടത്താൻ ആദ്യം വിസമ്മതിച്ചത്. തുടർന്ന് അധികൃതർ സ്ഥലത്തെത്തി ജീവനക്കാരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. വഴിയിൽ നിന്ന് മറ്റ് അധിക യാത്രക്കാരെ കയറ്റില്ലെന്ന വ്യവസ്ഥയിലാണ് ഒടുവിൽ ബസ് സർവീസ് പുനരാരംഭിക്കാൻ തയ്യാറായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PassengersKSRTCBatheryGundlupetePriyadarshini
News Summary - KSRTC Bus Rush in Bathery to Gundlupet Service
Next Story