മാനവവിരുദ്ധ പ്രത്യയശാസ്ത്രം അടിച്ചേൽപിക്കാനുള്ള ശ്രമം ചെറുക്കുക –കെ.പി. രാമനുണ്ണി
text_fieldsപറവൂർ: അപരനെ ശത്രുവായി കാണുന്ന പ്രത്യയശാസ്ത്രമായ ഫാഷിസം ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് സാഹിത്യകാരൻ കെ.പി. രാമനുണ്ണി. സോളിഡാരിറ്റി യൂത്ത്മൂവ്മെൻറ് പറവൂരിൽ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോർപറേറ്റുകളുടെ താൽപര്യങ്ങൾക്കുവേണ്ടി ജനവിരുദ്ധ നടപടികൾ രാജ്യസ്നേഹം എന്ന പേരിൽ നടപ്പാക്കുകയാണ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതെ ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരാണ് ഇപ്പോൾ രാജ്യസ്നേഹം പഠിപ്പിക്കുന്നത്.
ഈ രാജ്യസ്നേഹം തിയറ്ററിൽ ദേശീയഗാനം ചൊല്ലുമ്പോൾ എഴുന്നേറ്റു നിൽക്കാത്ത മുടന്തനെപോലും ആക്രമിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. യഥാർഥ ഹൈന്ദവതക്കുനേരെ വിപരീത സങ്കൽപങ്ങളാണ് ഇവർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പൊതുജന പ്രതിരോധം വളർന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥെയക്കാൾ ഭീതിദാവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് മുഖ്യപ്രഭാഷണത്തിൽ പി.കെ. പോക്കർ പറഞ്ഞു. ജനങ്ങളൊന്നടങ്കം ഫാഷിസത്തിനെതിരെ പോരാടുന്ന കാലം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019ലേത് രാജ്യത്തെ അവസാന പൊതു തെരഞ്ഞെടുപ്പാകുമോയെന്ന് ഭയപ്പെടേണ്ടിയിരിക്കുെന്നന്ന് തുടർന്ന് സംസാരിച്ച സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഫാഷിസത്തിനെതിരെ കരുത്തുറ്റ നിലപാട് സ്വീകരിക്കേണ്ട മറുപക്ഷം പകച്ചുനിൽക്കുന്നത് അപകടകരമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം കെ.എ. യൂസുഫ് ഉമരി പറഞ്ഞു.
കോൺഗ്രസിെൻറ മൃദു ഹിന്ദുത്വവും ഇടതുപക്ഷത്തിെൻറ മൃദുമതേതരത്വവുമാണ് ഫാഷിസത്തിെൻറ വളർച്ചക്ക് സഹായകമായത്. എല്ലാത്തിനെയും സമീകരിക്കുന്ന നിലപാട് സ്വീകരിക്കാതെ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ഉറച്ച നിലപാടെടുക്കാൻ ഇടതുപക്ഷം തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
