Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​...

കോഴിക്കോട്​ കെ.എസ്.ആര്‍.ടി.സി ടെര്‍മിനൽ: 95 ശതമാനം തൂണുകളും ബലപ്പെടുത്തണമെന്ന്​ റിപ്പോർട്ട്​

text_fields
bookmark_border
kozhikode ksrtc
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി ടെ​ര്‍മി​ന​ലി​ലെ 95 ശ​ത​മാ​നം തൂ​ണു​ക​ളും ബ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ മ​ദ്രാ​സ്​ ഐ.​​ഐ.​ടി​യു​ടെ റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ​ദി​വ​സം ഗ​താ​ഗ​ത​മ​ന്ത്രി ആ​ൻ​റ​ണി രാ​ജു​വി​നാ​ണ്​ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​ത്. 80 ശ​ത​മാ​നം ബീ​മു​ക​ളും 20 ശ​ത​മാ​നം സ്ലാ​ബു​ക​ളും ശ​ക്തി​പ്പെ​ടു​ത്ത​ണം. തൂ​ണു​ക​ളി​ലെ വി​ള്ള​ലു​ക​ൾ അ​ട​ച്ചാ​ണ്​ ബ​ല​പ്പെ​ടു​ത്തേ​ണ്ട​ത്. 15 മാ​സ​മെ​ടു​ത്താ​ണ് ഐ.​ഐ.​ടി പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ന​വീ​ക​ര​ണ ജോ​ലി​ക​ൾ​ക്ക്​ 30 കോ​ടി രൂ​പ ചെ​ല​വാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. 2015ല്‍ 75 ​കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ടെ​ര്‍മി​ന​ൽ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ഐ.​ഐ.​ടി സ്ട്ര​ക്ച​റ​ല്‍ വി​ഭാ​ഗ​മാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ വി​ല​യി​രു​ത്തി​യ ശേ​ഷം തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​കും.

കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ രൂ​പ​ക​ല്‍പ​ന​യി​ല്‍ ത​ന്നെ അ​പാ​ക​ത​യു​ണ്ടെ​ന്നും സ്ട്ര​ക്ച​റ​ല്‍ ഡി​സൈ​ന്‍ ഉ​ള്‍പ്പെ​ടെ മാ​റ്റി​യി​ട്ടു​ണ്ടെ​ന്നും വി​ജി​ല​ന്‍സ്​ ​നേ​ര​േ​ത്ത ക​ണ്ടെ​ത്തി​യി​രു​ന്നു. 2007 ലാ​ണ് കെ​ട്ടി​ടം പ​ണി​യാ​ന്‍ സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ന്ന​ത്. 19.73 കോ​ടി രൂ​പ എ​സ്റ്റി​മേ​റ്റി​ൽ തു​ട​ങ്ങി 54 കോ​ടി​യി​ൽ എ​ത്തു​ക​യും പി​ന്നീ​ട് 74.79 കോ​ടി​യി​ൽ പൂ​ർ​ത്തി​യാ​ക്കു​ക​യു​മാ​ണ്​ ചെ​യ്ത​ത്. ഏ​താ​ണ്ട്​​ പൂ​ർ​ത്തി​യാ​ക്കി​യ തു​ക​യു​ടെ പ​കു​തി​യോ​ളം വേ​ണം ഇ​നി ബ​ല​പ്പെ​ടു​ത്താ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC TerminalKozhikode KSRTC Terminalpillarskozhikode News
News Summary - Kozhikode KSRTC Terminal: 95 percent of pillars to be strengthened
Next Story